Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളുന്നു; മുഖ്യമന്ത്രി പിണറായിക്കെതിരെയും അന്വേഷണം വേണം; നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല

സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളുന്നു; മുഖ്യമന്ത്രി പിണറായിക്കെതിരെയും അന്വേഷണം വേണം; നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സി.എ.ജി റിറിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോർട്ടിലെ ക്രമക്കേടുകൾ തള്ളിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷം, റിപ്പോർട്ട് തള്ളുന്നതായി വ്യക്തമാക്കി. പിണറായി വിജയൻ പറയുന്നത് പോലെ എഴുതിക്കൊടുത്ത റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറിയുടേത്. ഇതാർക്ക് വേണം? സിബിഐ അന്വേഷണമാണ് ഞങ്ങളുടെ ആവശ്യം. ഈ അഴിമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നും മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സി.എ.ജി റിപ്പോർട്ടിൽ ഫണ്ട് വകമാറ്റി നിർമ്മിച്ചുവെന്ന് കണ്ടെത്തിയ ഡി.ജി.പിയുടെയും എ.ഡി.ജി.പിമാരുടെയും വില്ലകൾ യു.ഡി.എഫ് സംഘം സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ പലതും വസ്തുതാ വിരുദ്ധമാണെന്നും ആഭ്യന്തര സെക്രട്ടറി സർക്കാറിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തോക്കുകൾ നഷ്ടപ്പെട്ടില്ലെന്നും ഇത് കണക്കെടുപ്പിൽ വ്യക്തമായതാണെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു വെടിയുണ്ടകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും.

വെടിയുണ്ടകളുടെ കാര്യത്തിൽ ദീർഘകാലത്തെ കണക്കെടുപ്പ് വേണം. സ്റ്റോർ പർച്ചേസ് മാന്വൽ കർശനമായി നടപ്പാക്കണമെന്നാണു ശുപാർശ. അതിനിടെ, പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐജി. എസ്. ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ, 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം

സിസിടിവി ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ വാങ്ങിയത് ചട്ടങ്ങൾ പാലിച്ചാണ് കെൽട്രോൺ മുഖേനയാണ് കരാർ നൽകിയതെന്നും ആഭ്യന്തര വകുപ്പിന് ഇതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP