Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക; വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കുകയോ ചെയ്യുക;. ഭരണ പരിഷ്‌ക്കാര കമ്മീഷൻ പിരിച്ചുവിടുക: ചെലവ് ചുരുക്കുന്നതിന് 15 ഇന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; ചെന്നിത്തലയുടെ നീക്കം ധൂർത്ത് ചർച്ചയാക്കാൻ

അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക; വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കുകയോ ചെയ്യുക;. ഭരണ പരിഷ്‌ക്കാര കമ്മീഷൻ പിരിച്ചുവിടുക: ചെലവ് ചുരുക്കുന്നതിന് 15 ഇന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; ചെന്നിത്തലയുടെ നീക്കം ധൂർത്ത് ചർച്ചയാക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുന്നതിന് 15 ഇന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കത്തിന്റെ പൂർണ്ണരൂപം ഇതോടൊപ്പം:

ബഹു. മുഖ്യമന്ത്രി,

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്ത്, സർക്കാർ അടിയന്തിരമായി ചെലവ് ചുരക്കൽ നടപടികൾ ചെയ്യേണ്ടതുണ്ട്. 'Charity Begin at Home' എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് തന്നെ ചില ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ അങ്ങയുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്.

1. അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക.
2. വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കുകയോ ചെയ്യുക.
3. ഭരണ പരിഷ്‌ക്കാര കമ്മീഷൻ പിരിച്ചുവിടുക.
4. പവൻഹാൻസിൽ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ സർവ്വീസ് അവസാനിപ്പിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഹെലികോപ്റ്റർ ദിവസ വാടകയ്ക്ക് എടുക്കാവുന്നതാണ്.
5. നവോത്ഥാന സമുച്ചയം നിർമ്മിക്കാൻ അനുവദിച്ച 700 കോടി രുപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക.
6. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികേ, കെൽട്രോൺ, സിഡ്‌കോ, മറ്റ് അക്രഡിറ്റട്ട് ഏജൻസികൾ വഴി നൽകുന്ന പുറം കരാറുകൾ ഒഴിവാക്കുക. ഇത് വഴി 10മുതൽ20% വരെ അധികമായി നൽകുന്ന Consultancy fee ഒഴിവാക്കാം.
7. കേസ് നടത്തിപ്പിനായി വൻതുക നൽകി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക. ഇതിനുപകരം സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിക്കുക.
8. സർക്കാർ ആഘോഷപരിപാടികൾ, അനാവശ്യമായ പണചെലവ് വരുന്ന കോൺഫറൻസുകൾ, സെമിനാറുകൾ തുടങ്ങിയവ നിർത്തലാക്കുക.
9. മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രക്കും നിയന്ത്രണം ഏർപ്പെടുത്തുക.
10. പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടത്തിൽ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുക.
11. വൻ ശമ്പളത്തിൽ കിഫ്ബിയിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക. അനാവശ്യ തസ്തികകൾ നിർത്തലാക്കുക. 12 കോടി ചെലവിൽ നടക്കുന്ന കിഫ്ബി ബോധവൽക്കരണ പരിപാടി നിർത്തിവയ്ക്കുക.
12. സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂർത്തും, അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക
13. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ്, സമൂഹമാധ്യമ പരിപാലനത്തിന് നൽകിയിരിക്കുന്ന 4.32 കോടി രൂപയുടെ പുറം കരാർ റദ്ദ് ചെയ്ത് , ചമുതല പബ്ലിക് റിലേഷൻസ് വകുപ്പിനെ ഏല്പിക്കുക.
14. സംസ്ഥാനത്ത് കാലാവധികഴിഞ്ഞും പ്രവർത്തിച്ചുവരുന്ന എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക.
15. അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കൽ, വാങ്ങലുകൾ എന്നിവ ഒഴിവാക്കുക.

രമേശ് ചെന്നിത്തല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP