Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണം; വിശ്വാസിസമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്; ഇത് സർക്കാർ അംഗീകരിക്കണം: ചെന്നിത്തല

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണം; വിശ്വാസിസമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്; ഇത് സർക്കാർ അംഗീകരിക്കണം: ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിശ്വാസിസമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്. ഇത് സർക്കാർ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരാൻ പാസ് നൽകുന്നതിൽ തെറ്റില്ല. എന്നാൽപാസ് കൃത്യമായി നൽകാൻ സർക്കാർ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിൽ സംസ്ഥാന സർക്കാരിന് ഇപ്പോഴും ആശങ്കയാണുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇളവുകൾ കൊവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്നാണ് സർക്കാരിന്റെ ആശങ്ക.സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അതിർത്തിയിൽ പാസ് നിർത്തലാക്കാനുള്ള തീരുമാനം ആശങ്കാജനകമാണ്. കേരളാ അതിർത്തിയിൽ പാസ് ഏർപ്പെടുത്തുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് സൂചന. ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ സംസ്ഥാനത്തുകൊവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ അഞ്ചാംഘട്ട ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളവുകൾ അതേ രൂപത്തിൽ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിങ് മാളുകൾ തുറക്കും. എന്നാൽ തീയറ്ററുകൾ ഉടൻ പ്രവർത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം ഓൺലൈൻ ക്ലാസുകളിലൊതുങ്ങും.

മിക്ക ജില്ലകളിലും ഹോട്ട്‌സ്‌പോടുകൾ ഉള്ളതിനാൽ പൊതുഗതാഗതം ജില്ലകൾക്ക് പുറത്തേക്ക് ഉടൻ അനുവദിക്കില്ല. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കും. അന്തർ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാർഗ്ഗ നിർദ്ദേശം. എന്നാൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP