Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതന കുടുശ്ശിഖ ഉടൻ വിതരണം ചെയ്യണം; കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ പധാന മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി രമേശ് ചെന്നിത്തല

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതന കുടുശ്ശിഖ ഉടൻ വിതരണം ചെയ്യണം; കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ പധാന മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി രമേശ് ചെന്നിത്തല

കൊച്ചി: തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് നൽകാനുള്ള 683.39 കോടി രൂപയുടെ വേതന കുടിശ്ശിഖ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിവേദനം നൽകി. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല നേരിട്ട് നിവേദനം നൽകിയത്.

2016 ഡിസംബർ മുതലുള്ള തൊഴിലുറപ്പ് വേതനമാണ് കുടിശ്ശിഖയായി കിടക്കുന്നത്. ഈ വർഷത്തെ കുടിഖ മാത്രം 46.87 കോടി രൂപയുണ്ട്. സംസ്ഥാനത്ത് 20 ലക്ഷത്തോളം തൊഴിലാളികളാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും തീരെ ദരിദ്രരായ സ്ത്രീകളാണ്. മഴയും വെയിലും കൂസാതെ പണിയെടുക്കുന്ന ഇവർക്കുള്ള വേതനം മാസങ്ങളായി മുടങ്ങിയതോടെ ഇവർ പട്ടിണിയിലായിരിക്കുകയാണെന്ന് നിവേദനത്തിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുത്താൽ പതിനഞ്ചു ദിവസത്തിനകം കൂലി കിട്ടാൻ അവർക്ക് അർഹതയുള്ളപ്പോഴാണ് മാസങ്ങളായി വേതനം മുടങ്ങിക്കിടക്കുന്നത്. 2017 ഏപ്രിലിൽ മറ്റ് സംസ്ഥാനങ്ങൾക്ക് തൊഴിലുറപ്പ് വേതന കുടുശ്ശിഖ നൽകിയെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു. കേരളത്തിലെ സാധുക്കളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് താങ്ങായിരുന്ന മഹത്തായ പദ്ധതിയാണിത്.

അതിനാൽ കുടിശ്ശിഖ വേതനം ഉടൻ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP