Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണക്കാലത്ത് റേഷനരിയും പഞ്ചസാരയും കൊടുക്കാതെ സർക്കാരിന്റെ വഞ്ചന; ന്യായവില കേന്ദ്രങ്ങളിൽ വിതരണം ഉറപ്പാക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം; കോടികൾ ധൂർത്തടിക്കുന്നവർ പറയുന്നത് വിചിത്രവാദമെന്നും രമേശ് ചെന്നിത്തല

ഓണക്കാലത്ത് റേഷനരിയും പഞ്ചസാരയും കൊടുക്കാതെ സർക്കാരിന്റെ വഞ്ചന; ന്യായവില കേന്ദ്രങ്ങളിൽ വിതരണം ഉറപ്പാക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം; കോടികൾ ധൂർത്തടിക്കുന്നവർ പറയുന്നത് വിചിത്രവാദമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ കാർഡുടമകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന റേഷൻ പഞ്ചസാര ഈ വർഷം നൽകേണ്ടെന്ന സർക്കാർ തീരുമാനം ജനവഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആട്ടയ്ക്കും പുഴക്കലരിക്കും കനത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഓണക്കാലത്ത് ന്യായ വില കേന്ദ്രങ്ങളിൽ അരിയും പഞ്ചസാരയും ഉറപ്പ് വരുത്തുക എന്നതിനാണ് എല്ലാ സർക്കാരുകളും മുൻതൂക്കം കൊടുക്കാറുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഈ സർക്കാർ പൂർണ്ണപരാജയമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡൽഹിയിൽ ഉൾപ്പെടെ അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് ഓണത്തിന് അരിയും പഞ്ചസാരയും നൽകാൻ പണമില്ലന്നാണ് പറയുന്നത്. 36 രൂപക്ക് എടുക്കുന്ന പഞ്ചസാര 21 രൂപക്ക് നൽകിയാൽ അത് വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്കുമെന്ന സർക്കാരിന്റെ വാദം വിചിത്രമാണ്. 86 ലക്ഷം കാർഡുടമകൾക്ക് സ്പെഷൽ പഞ്ചസാര വിതരണം ചെയ്യാന് 13 കോടി രൂപ വേണമെന്നും അത് ബാധ്യതയാണെന്നുമുള്ള സർക്കാരിന്റെ വാദം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പ്രളയ ബാധിത പ്രദേശങ്ങളിലേതടക്കമുള്ള സൗജന്യ റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം സാധാരണക്കാരുടെ ഓണം വെള്ളത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP