Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെഎസ് ഇ ബി ഭൂമി മന്ത്രി എം എം മണിയുടെ തറവാട്ട് സ്വത്തല്ല; അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

കെഎസ് ഇ ബി ഭൂമി മന്ത്രി എം എം മണിയുടെ തറവാട്ട് സ്വത്തല്ല; അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വൈദ്യുതി മന്ത്രി എം.എം. മണി സ്വന്തം കുടുംബക്കാർക്ക് ഭൂമി പതിച്ച് നൽകുകയാണെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ ഭൂമി മന്ത്രി മണിയുടെ തറവാട്ട് സ്വത്തല്ല. ഇടുക്കിയിൽ പൊന്മുടി അണക്കെട്ടിന് സമീപം കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമി മന്ത്രി മണിയുടെ മരുമകൻ പ്രസിഡന്റായ രാജാക്കാട് സർവിസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയതിനെപ്പറ്റി അന്വേഷിക്കണമെന്ന് ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മന്ത്രിയുടെ സഹോദരനെ കുറിച്ചും നേരത്തെ കയ്യേറ്റ ആരോപണമുയർന്നിരുന്നു. പാർട്ടിക്കാർക്ക് ഭൂമി കൈയേറാൻ ഒത്താശ ചെയ്ത ശേഷം സ്വന്തം കുടുംബക്കാർക്കും മന്ത്രി മണി ഭൂമി പതിച്ച് നൽകുകയാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP