Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല നിയമനിർമ്മാണം: സർവകക്ഷിയോഗം വിളിക്കണം; പ്രത്യേക ഭരണസംവിധാനം കൊണ്ടുവന്നാൽ ബോർഡിന് കീഴിലെ ആയിരത്തിൽപരം ക്ഷേത്രങ്ങൾ പട്ടിണിയിലാകുമെന്നും രമേശ് ചെന്നിത്തല

ശബരിമല നിയമനിർമ്മാണം: സർവകക്ഷിയോഗം വിളിക്കണം; പ്രത്യേക ഭരണസംവിധാനം കൊണ്ടുവന്നാൽ ബോർഡിന് കീഴിലെ ആയിരത്തിൽപരം ക്ഷേത്രങ്ങൾ പട്ടിണിയിലാകുമെന്നും രമേശ് ചെന്നിത്തല

എസ്.രാജീവ്

ശബരിമല : ശബരിമലയ്ക്കു വേണ്ടി പ്രത്യേക ഭരണ സംവിധാനം ഏർപ്പെടുത്തുന്നത് തിരുവിതാംകൂർദേവസ്വം ബോർഡിന് കീഴിലുള്ള ആയിരത്തിൽപ്പരം ക്ഷേത്രങ്ങളെ പട്ടിണിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയ്ക്കായി നിയമനിർമ്മാണവും ഭരണ സംവിധാനവും വേണമെന്ന സുപ്രീം കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ സർവകക്ഷി യോഗം വിളിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശബരിമല ദർശനത്തിന് ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പ്രത്യേക നിയമം വന്നാൽ ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ ബുദ്ധിമുട്ടിലാകും. ഇക്കാര്യത്തിൽ സർക്കാർ ധൃതി പിടിച്ച് തീരുമാനം കൈക്കൊള്ളരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവതീ പ്രവേശനം സംബന്ധിച്ച കോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ കാട്ടിയ ധൃതിയാണ് കഴിഞ്ഞ മണ്ഡലകാലത്തെ കോലാഹലങ്ങൾക്ക് വഴിതെളിച്ചത്. ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പം , അരവണ എന്നിവ പമ്പയിലെത്തിച്ച് വിൽപന നടത്തുന്നത് സംബന്ധിച്ച് പ്രതികരിക്കുവാൻ അദ്ദേഹം തയാറായില്ല.

പൊലീസ് മെസ് അലവൻസ് വെട്ടി കുറച്ച നടപടി ശരിയല്ലെന്നും, അലവൻസ് വർധിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമന്ത്രിയുടെ കെടുകാര്യസ്ഥതയാണ്. കെ എസ് ആർ ടി സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP