Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടർ പട്ടിക: വിധി സ്വാഗതം ചെയ്യുന്നു; അപ്പീലിന് പോയി സമയം കളയാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ 19 ലെ പട്ടിക അടിസ്ഥാനമായി സ്വീകരിക്കണം: രമേശ് ചെന്നിത്തല

വോട്ടർ പട്ടിക: വിധി സ്വാഗതം ചെയ്യുന്നു; അപ്പീലിന് പോയി സമയം കളയാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ 19 ലെ പട്ടിക അടിസ്ഥാനമായി സ്വീകരിക്കണം: രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.യു.ഡി.എഫ് നിലപാട് ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്ത വോട്ടർമാരിൽ വലിയ ഒരു പങ്ക് തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്ന ജനാധിപത്യ വിരുദ്ധമായ അവസ്ഥയാണ് ഒഴിവായിരിക്കുന്നത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയാണ് ഏറ്റവും ഒടുവിലത്തേത്. അത് അടിസ്ഥാന പട്ടികയായി ഉപയോഗിക്കുന്നതിന് പകരം അഞ്ചു വർഷത്തിന് മുൻപുള്ള പട്ടിക ഉപയോഗിക്കുന്നത് അശാസ്ത്രീയവും ജനാധിപത്യ വരുദ്ധവുമാണ്. മരണമടഞ്ഞവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ പട്ടികയിൽ കിടക്കുകയും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ പുതിയ വോട്ടർമാർ പുറത്താവുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവുമായിരുന്നു.

ഉദ്യോഗസ്ഥതലത്തിലെ സൗകര്യത്തിനു വേണ്ടി നീതിപൂർവ്വകമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നതിനെയാണ് യു.ഡി.എഫ് കോടതിയിൽ ചോദ്യം ചെയ്തത്. യു.ഡി.എഫ് നിലപാടായിരുന്നു ആദ്യം എൽ.ഡി.എഫിനെങ്കിലും അവർ പിന്നീട് പിന്മാറി. ഇനി അപ്പീലിന് പോയി സമയം കളയാതെ ഹൈക്കോടതി വിധി അംഗീകരിച്ച് 2019 ന്റെ വോട്ടർ പട്ടികയുമായി മുന്നോട്ട് പോവുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP