Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി; ഭാരത സംസ്‌കാരം നശിച്ചു പോകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ് ഭവനങ്ങളിൽ നിന്നു തുടങ്ങണമെന്ന് സ്വാമി അദൃശ്യ കാട്‌സിദ്ധേശ്വര

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി; ഭാരത സംസ്‌കാരം നശിച്ചു പോകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ് ഭവനങ്ങളിൽ നിന്നു തുടങ്ങണമെന്ന് സ്വാമി അദൃശ്യ കാട്‌സിദ്ധേശ്വര

സ്വന്തം ലേഖകൻ

ചെറുകോൽപ്പുഴ: 108-ാമത് ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനത്തിന് തുടക്കമായി. ഭാരത സംസ്‌കാരം നശിച്ചു പോകാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഭവനങ്ങളിൽ നിന്നു തുടക്കം കുറിക്കണമെന്ന് കോലാപുർ കനേരി മഠാധിപതി സ്വാമി അദൃശ്യ കാട്‌സിദ്ധേശ്വര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. വിദേശ ശക്തികൾ പലപ്പോഴായി ഭാരതത്തിന്റെ സമ്പത്തുകൊള്ളയടിച്ചു. കൂട്ടക്കുരുതികൾ നടത്തി. പക്ഷേ അവർക്ക് നമ്മുടെ സംസ്‌കാരം നശിപ്പിക്കാനായില്ല. ധർമത്തിൽ അധിഷ്ഠിതമായതു കൊണ്ടാണ് ഭാരത സംസ്‌കാരം ഇന്നും നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമുക്കിടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കും അനാഥർക്കും വേണ്ടി പ്രവർത്തിക്കണം. ദുർബലന് കരുത്തു പകരണം. എങ്കിലേ ഒറ്റക്കെട്ടായി നിൽക്കാനും ധർമ സംരക്ഷണത്തിനും സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാമി ചിദാനന്ദപുരി അധ്യഷനായിരുന്നു. താത്കാലിക രാഷ്ട്രീയ, മത ലക്ഷ്യങ്ങളിലൂടെ ധർമമെന്ന ശരീരത്തെ കീറിമുറിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അഷ്ടോത്തര ശത പരിഷത്തിന്റെ ഭാഗമായി ഹിന്ദു മത മഹാമണ്ഡലം ഈ വർഷം മുതൽ നടപ്പാക്കുന്ന നവ സേവാ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. സ്വാമി സുനിൽ ദാസ് സ്മരണിക പ്രകാശനം നിർവഹിച്ചു. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, ഡോ. കെ.വി.ശേഷാദ്രിനാഥ ശാസ്ത്രി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP