Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളും ആരവും ഒഴിഞ്ഞ് ചെക്ക് പോസ്റ്റുകൾ; മണിക്കൂറുകൾ നീണ്ട വാളയാറിലും അമരവിളിയിലും ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ നിന്നില്ല; ജി എസ് ടിയുടെ മിന്നലാക്രമണത്തിൽ മറുവഴി തേടി കൈക്കൂലിക്കാർ; വഴിയിൽ തടഞ്ഞ് പരിശോധിക്കാൻ പദ്ധതികൾ തയ്യാറാവുന്നു

ആളും ആരവും ഒഴിഞ്ഞ് ചെക്ക് പോസ്റ്റുകൾ; മണിക്കൂറുകൾ നീണ്ട വാളയാറിലും അമരവിളിയിലും ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ നിന്നില്ല; ജി എസ് ടിയുടെ മിന്നലാക്രമണത്തിൽ മറുവഴി തേടി കൈക്കൂലിക്കാർ; വഴിയിൽ തടഞ്ഞ് പരിശോധിക്കാൻ പദ്ധതികൾ തയ്യാറാവുന്നു

പാലക്കാട്: ജി എസ് ടി നടപ്പാക്കിയതോടെ ആളും ആരവവും ഒഴിഞ്ഞ് വാളയാർ ചെക് പോസ്റ്റ്. അതിർത്തി കടക്കാനായി മണിക്കൂറുകളോളം കാത്തുകെട്ടി വാഹനങ്ങൾ കിടക്കുന്ന കാലമാണ് നടക്കുന്നത്. കേരളത്തിലേക്കുള്ള പ്രധാന കവാടവും 50 ശതമാനത്തോളം ചരക്കു വാഹനങ്ങൾ വരുന്ന വഴിയുമാണ് വാളയാർ.

ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നതോടെ ചെക് പോസ്റ്റിലെ കൈക്കൂലി സാഹചര്യമാണ് ഒഴിഞ്ഞത്. ഇന്നലെ വാഹനങ്ങൾ അതിവേഗം കടന്നു പോയി. ഇതോടെ കൈക്കൂലിയുടെ പുതിയ സാധ്യതകളാണ് ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥർ തേടുന്നത്. ജി.എസ്.ടി നിലവിൽ വന്ന വെള്ളിയാഴ്ച അർധരാത്രി മാത്രം വാളയാർ വഴി കടന്നുപോയത് രണ്ടായിരത്തോളം ചരക്കുവാഹനങ്ങളാണ്.

മൂന്ന് ഷിഫ്റ്റുകളിലായി 14 വനിതകളടക്കമുള്ള ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ചെക് പോസ്റ്റ് പ്രവർത്തനം ഇല്ലാതാവുമെങ്കിലും വഴിയിലുള്ള പരിശോധനകൾ കൂട്ടാനാണ് വാണിജ്യ വകുപ്പിന്റെ പദ്ധതി. പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നശേഷം ഇന്നലെ ആദ്യ മണിക്കൂറിൽ പരിശോധനയോ നികുതി പിരിവോ ഇല്ലാതെ നൂറിലധികം ലോറികൾ കടന്നു. കളിയിക്കാവിള-തിരുവനന്തപുരം അതിർത്തിയിലെ അമരവിളയിലും ഇതു തന്നെയായിരുന്നു അവസ്ഥ

ചെക് പോസ്റ്റിന്റെ പ്രവർത്തനം വെള്ളിയാഴ്‌ച്ച രാത്രി 12ന് അവസാനിച്ചതോടെ നികുതിയടച്ചതിന്റെ രേഖയായ ഇ-ഡിക്ലറേഷൻ ഫോം (എട്ട് എഫ്.എ) വാങ്ങി വയ്ക്കുക മാത്രമാണിപ്പോൾ വാണിജ്യ നികുതി വകുപ്പിന്റെ ചുമതല. കേരളത്തിലേക്കെത്തുന്ന ലോറികളിൽനിന്ന് രേഖകൾ വാങ്ങാൻ രണ്ട് ചെറിയ കൗണ്ടറുകളും തിരിച്ചുള്ള വാഹനങ്ങളിൽ നിന്ന് രേഖകൾ വാങ്ങാൻ ഒരു കൗണ്ടറും തുറന്നിട്ടുണ്ട്. ഇതിലൂടെ കൈക്കൂലിയുടെ സാധ്യത തേടുന്ന ഉദ്യോഗസ്ഥരും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP