Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈന്ദവ ആചാരങ്ങളെ ഏറ്റവും അധികം ചവിട്ടി മെതിച്ചത് സിപിഎം മാത്രം; `സിപിഎം വിജയിക്കാൻ അവസരമുണ്ടാക്കരുതെന്ന എന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു`; പിണറായിക്ക് തിരിച്ചടി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ചിദാനന്തപുരി

ഹൈന്ദവ ആചാരങ്ങളെ ഏറ്റവും അധികം ചവിട്ടി മെതിച്ചത് സിപിഎം മാത്രം; `സിപിഎം വിജയിക്കാൻ അവസരമുണ്ടാക്കരുതെന്ന എന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു`; പിണറായിക്ക് തിരിച്ചടി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ചിദാനന്തപുരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാടുകളും ഹൈന്ദവ വിശ്വാസികളെ അപമാനിച്ചതിനുള്ള ശിക്ഷയുമാണ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേരിടേണ്ടി വന്നത് എന്ന് ശബരിമല കർമ്മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. വിശ്വാസികളെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും തിരിച്ചടി നൽകണമെന്ന തന്റെ ആഹ്വാനം ജനങ്ങൾ ഉൾക്കൊണ്ടുവെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും ചിദാനന്തപുരി പറയുന്നു. ഒരു പാർട്ടിക്കും വോട്ട് ചെയ്യാൻ പറഞ്ഞിരുന്നില്ല ആഹ്വാനം ചെയ്തതുമില്ല. ഹൈന്ദവ വിശ്വാസത്തെ ആചാരക്രമത്തെ ചവിട്ടി മെതിച്ച അതിനെ അവഹേളിച്ച മാർക്സിറ്റു പാർട്ടിയെ പരാജയപ്പെടുത്തണമെന്നാണ് താൻ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'അതിന്റെ തന്ത്രം എന്തെന്നാൽ, എൻ.ഡി.എയ്ക്ക് എവിടെയാണോ പൂർണമായ വിജയസാധ്യതയുള്ളത് അവിടെ എൻ.ഡി.എയ്ക്ക് വോട്ടു ചെയ്യണമെന്നും അല്ലാത്തിടത്ത് കേരളാ കോൺഗ്രസോ, മുസ്ലിം ലീഗോ ആർക്കു ചെയ്താലും മാർക്സിസ്റ്റു പാർട്ടിയെ പരാജയപ്പെടുത്തണം. ആ രീതിയിലാണ് കേരളീയ സമൂഹം പ്രതികരിച്ചത്. ' ചിദാനന്ദപുരി പറഞ്ഞു.തീർച്ചയായിട്ടും ഇന്നത്തെ ട്രെന്റ് വികസിച്ചുവന്നാൽ നാളെ ബിജെപിക്ക് കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'മാർക്സിസ്റ്റു പാർട്ടിയെ പരാജയപ്പെടുത്തണമെന്നാണ് ഞാൻ പറഞ്ഞത്. പരാജയപ്പെടുത്തിയേ മതിയാവൂ. കാരണം ഹിന്ദുത്വത്തെ ഇത്രയേറെ അവഹേളിച്ച ഒരു സംവിധാനം ഇല്ല. അതിന് ജനാധിപത്യ പരമായ രീതിയിൽ ഭരണഘടന അനുവദിക്കുന്ന രീതിയിൽ പ്രതികരണം നൽകണമെന്നാണ് ആഹ്വാനം നൽകിയത്. അതിനെ കേരളം സ്വീകരിച്ചുവെന്നും ചിദാനന്തപുരി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രീതിയിലുള്ള തർക്കം സിപിഎമ്മും ചിദാനന്തപുരിയിയും തമ്മിൽ ഉണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP