Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിനെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി; നടപടി സ്വീകരിച്ചത് പരാതികൾ ഉയർന്ന സാഹചര്യത്തിൽ; മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ ചെന്നിത്തലയെയും മഞ്ഞളാംകുഴിയെയും കുറ്റപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി

ജേക്കബ് തോമസിനെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി; നടപടി സ്വീകരിച്ചത് പരാതികൾ ഉയർന്ന സാഹചര്യത്തിൽ; മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ ചെന്നിത്തലയെയും മഞ്ഞളാംകുഴിയെയും കുറ്റപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സ്ഥലം മാറ്റിയ നടപടി മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും മഞ്ഞളാംകുഴി അലിയുമൊന്നും ഉത്തരവാദികളല്ലെന്നും മന്ത്രിസഭ എടുക്കുന്ന ഏതു തീരുമാനത്തിന്റെയും പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസിനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചത്. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ പേരിൽ രണ്ടു മന്ത്രിമാരെ തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നതു ശരിയല്ല. ചെന്നിത്തലയ്ക്കും മഞ്ഞളാംകുഴി അലിക്കും ഇക്കാര്യത്തിൽ പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൈ ലിഫ്റ്റ് ഇല്ലെന്ന പേരിൽ ബഹുനില മന്ദിരങ്ങൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു ജേക്കബ് തോമസ്. വയനാട്ടിൽ മരംവീണ് ഗതാഗതം തടസപ്പെട്ടപ്പോൾ ഫയർഫോഴ്‌സിനെ വിളിച്ച ജനങ്ങൾക്ക് ഇതു ഞങ്ങളുടെ പണി അല്ലെന്നായിരുന്നു മറുപടി. ഇത്തരത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കെതിരായി നിലകൊള്ളുന്ന തരത്തിലുള്ള സർക്കുലറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ജേക്കബ് തോമസിനെതിരായും നിരവധി പരാതികൾ ലഭിച്ചു.

ജേക്കബ് തോമസിന്റെ പല നിലപാടുകളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തെ തുടർന്നാണ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിലൂടെ ജേക്കബ് തോമസിനെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. മന്ത്രിമാരായ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും മഞ്ഞളാംകുഴി അലിക്കെതിരെയും വിമർശന ശരങ്ങൾ പ്രവഹിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജേക്കബ് തോമസിനെ മാറ്റിയതിൽ പ്രതിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP