Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുണാചലിൽ വ്യോമസേന വിമാനം തകർന്ന് മരിച്ച ഉദ്യാഗസ്ഥന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു; പിണറായി വിജയൻ മടങ്ങിയത് ഷെറിന്റെ മാതാപിതാക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ച ശേഷം; ഭൗതിക ശരീരം എന്നെത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണമായില്ല

അരുണാചലിൽ വ്യോമസേന വിമാനം തകർന്ന് മരിച്ച ഉദ്യാഗസ്ഥന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു; പിണറായി വിജയൻ മടങ്ങിയത് ഷെറിന്റെ മാതാപിതാക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ച ശേഷം; ഭൗതിക ശരീരം എന്നെത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണമായില്ല

രഞ്ജിത്ത് ബാബു

കണ്ണൂർ:അരുണാചൽ പ്രദേശിലെ വനമേഖലയിൽ വ്യോമസേനാ വിമാനം തകർന്ന് മരിച്ച ഷെരിന്റെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു. അരുണാചൽ പ്രദേശിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് മലയാളികളിൽ ഒരാളാണ് ഷെരിൻ. മൃതദേഹം ഇതുവരെ നാട്ടിലെത്തിച്ചിട്ടില്ല. ഷെറിന്റെ മാതാപിതാക്കളേയും ബന്ധുക്കളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സി.പി. എം. ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഈ മാസം 3 ാം തീയ്യതിയാണ് വ്യോമസേനയുടെ എ.എൻ 32 ചരക്ക് വിമാനം അരുണാചലിലെ ലീപോയ്ക്ക് സമീപം തകർന്ന് വീണത്.

ഷെറിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എപ്പോൾ എത്തുമെന്നുള്ള വിവരം ഔദ്യോദികമായി ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. ഈ വിമാനത്തിലുണ്ടായിരുന്ന രണ്ട് മലയാളികളുൾപ്പെടെ 13 പേരാണ് മരണമടഞ്ഞത്.ഈ മാസം 12 ാം തീയ്യതിയാണ് വിമാനത്തിലുണ്ടായിരുന്നുവരെല്ലാം മരണമടഞ്ഞതായി വ്യോമസേനാ അധികൃതർ സ്ഥിരീകരിച്ചത്. വിങ് കമാന്റർ റോസ്ചന്ദ്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എത്തിയ വ്യോമസേനാ ഉദ്യോഗസ്ഥർ വിവരങ്ങൾ ചക്കരക്കൽ പൊലീസിന് കൈമാറിയിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12 മണിക്കൂർ മുമ്പ് തന്നെ ബന്ധുക്കളെ വിവരമറിയിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ആവശ്യമായ സംവിധാനം ഒരുക്കാനുള്ള നിർദ്ദേശവും അവർ പൊലീസിന് നൽകിയിരുന്നു. ഷെറിൻ മരിച്ച വിവരം അറിഞ്ഞതോടെ അന്നു മുതൽ മൃതദേഹം ഒരു നോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കയാണ് ബന്ധുക്കളും നാട്ടുകാരും.ഇന്നു വരേയും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കണ്ണൂർ വിമാനത്താവളം വഴി ഭൗതിക ശരീരം എത്തിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അറിയുന്നു. 30 അംഗ വ്യോമസേനാ ഉദ്യോഗസ്ഥർ മൃതദേഹത്തെ അനുഗമിക്കും. ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. രഞ്ജിത്തുമായി വ്യോമസേനാ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോദിക ബഹൂമതികളോടെ വായുസേനാ ഉദ്യോഗസ്ഥൻ ഷെറിന്റെ മൃതദേഹം സംസ്‌ക്കരിക്കണമെന്ന നിർദ്ദേശവും അവർ നൽകിയിട്ടുണ്ട്.

ഇരുപത്തിയേഴുകാരാനായ ഷെരിൻ ഏഴ് വർഷം മുൻപാണ് വ്യോമസേനയിൽ ചേർന്നത്. 2017 മുതൽ അരുണാചൽ പ്രദേശിലെ മേചുകി വ്യോമകേന്ദ്രത്തിലായിരുന്നു ഷെരിൻ. കുഴിമ്പാലോട് മെട്ടയിലെ പികെ പവിത്രന്റെയും എൻകെ ശ്രീജയുടേയും മകനാണ് ഷെരിൻ. ഒരു വർഷം മുൻപാണ് ഷെരിന്റെ വിവാഹം കഴിഞ്ഞത്. ഷെരിൻ സഞ്ചരിച്ച വിമാനം കാണാതായ കാര്യം മാത്രമാണ് മാതാപിതാക്കളെ ഇതുവരെ അറിയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP