Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയുടെ കാമുകനെ സഹിക്കാനാവാതെ പതിനേഴുകാരിയായ മകൾ വീടുവിട്ടിറങ്ങി; മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് പെൺകുട്ടിയുടെ ഡയറിയിലെ കുറിപ്പുകൾ കണ്ടു അമ്മയെ അറസ്റ്റ് ചെയ്തു; നഗ്‌നതാ പ്രദർശനവും പീഡനവും പതിവാക്കിയ കാമുകൻ ഒളിവിൽ

അമ്മയുടെ കാമുകനെ സഹിക്കാനാവാതെ പതിനേഴുകാരിയായ മകൾ വീടുവിട്ടിറങ്ങി; മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് പെൺകുട്ടിയുടെ ഡയറിയിലെ കുറിപ്പുകൾ കണ്ടു അമ്മയെ അറസ്റ്റ് ചെയ്തു; നഗ്‌നതാ പ്രദർശനവും പീഡനവും പതിവാക്കിയ കാമുകൻ ഒളിവിൽ

തിരുവനന്തപുരം; അമ്മയുടെ വഴിവിട്ടം ബന്ധം, സ്ഥിരമായി വരുന്ന കാമുകൻ തന്നെയും ഉപദ്രവിച്ചു തുടങ്ങിയപ്പോൾ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സ്വന്തം അമ്മ.

അതോടെ കാമുകൻ നഗനതാ പ്രദർശനവും പീഡന ശ്രമവും പതിവാക്കി. തിരുവനന്തപുരം വെള്ളറട കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിനിയാണ് പൊലീസിന്റെ പിടിയിലായത്. അമ്മയുടെ കാമുകൻ ഒളിവിലാണ്. അമ്മ നൽകിയ പരാതിയിൽ വഴി തിരിവായത് മകളുടെ ഡയറിക്കുറിപ്പുകൾ.

അക്രമം സഹിക്കാനാവതെ കുട്ടി ദിവസങ്ങൾക്ക് മുൻപ് അമ്മ അറിയാതെ ബന്ധുവിന്റെ വീട്ടിലേക്ക ്പോയിരുന്നു. തുടർന്ന് ഒൻപതാം തീയതി മകളെ കാണാനില്ലെന്നു കാട്ടി അമ്മ വെള്ളറട പൊലീസിൽ നൽകിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പരാതിയെ തുടർന്ന് വീട്ടിലെത്തിയ പൊലീസിന് കുട്ടിയുടെ ഡയറി ലഭിച്ചതാണ് ്അന്വേഷണം അമ്മയിലേക്ക് എത്തിച്ചത്. ഇതിൽ അമ്മയുട വഴിവിട്ട ബന്ധങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരുന്നു.

പിന്നീട് കുട്ടിയെ ബന്ധുവീട്ടിൽനിന്ന് കണ്ടെത്തി. ഇടയ്ക്കിടെ വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം കാരണമാണ് വീടു വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വെള്ളറട എസ്‌ഐ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവർക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP