Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

എഴുവയസുകാരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം! പ്രതി അറസ്റ്റിൽ; വീടു പണിക്കെത്തിയ പ്രതി പീഡനം നടത്തിയത് ടെറസിൽ വച്ച്; പാലോട് സ്വദേശിയെ പൊക്കിയതു കൊല്ലത്ത് നിന്ന്

എഴുവയസുകാരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം! പ്രതി അറസ്റ്റിൽ; വീടു പണിക്കെത്തിയ പ്രതി പീഡനം നടത്തിയത് ടെറസിൽ വച്ച്; പാലോട് സ്വദേശിയെ പൊക്കിയതു കൊല്ലത്ത് നിന്ന്

തിരുവനന്തപുരം; എഴ് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിപയാക്കിയ പാലോട് സ്വദേശിയെ പൊലീസ് പൊക്കി. നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനിൽ ശിവപ്രസാദാണ്(40) പിടിയിലായത്. കുട്ടി ക്രിസ്മസ് അവധിക്ക് ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴായാരുന്നു പീഡനം. ഇവിടെ പണിക്കെത്തിയ പ്രതി വീട്ടിൽ ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യങ്ങൾ തിരക്കുമ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസ് കൊടുത്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ രണ്ടുമാസമായി തേടിവരികയായിരുന്നു. എറണാകുളം കണ്ണൂർ എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലീസിന്റെ നീക്കം മനസിലാക്കി കൊല്ലം ചാത്തന്നൂരിലെ ചിറക്കരയിലുള്ള ബന്ധുവീട്ടിൽ ഒളിച്ചുകഴിയുന്നതിനിടയിലാണ് പിടിയിലായത്. പലോട് സിഐ കെബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP