Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛൻ പീഡിപ്പിച്ച വാർത്ത വായിച്ച് കേട്ട വിദ്യാർത്ഥിനി കപ്യാരുടെ പീഡനവും രക്ഷിതാക്കളോട് പറഞ്ഞു; കാട്ടാക്കടക്ക് സമീപം വൈദികനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ കപ്യാരും അകത്തായി

അച്ഛൻ പീഡിപ്പിച്ച വാർത്ത വായിച്ച് കേട്ട വിദ്യാർത്ഥിനി കപ്യാരുടെ പീഡനവും രക്ഷിതാക്കളോട് പറഞ്ഞു; കാട്ടാക്കടക്ക് സമീപം വൈദികനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ കപ്യാരും അകത്തായി

വെള്ളറടയിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത പത്രത്തിൽ വായിച്ച കുട്ടി മാതാപിതാക്കളോട് ബന്ധുവായ അപ്പാപ്പ ഉപദ്രവിച്ചതായി പറഞ്ഞു. ഇങ്ങനെയാണ് വാർത്ത പുറത്ത് വന്നത്. അന്വേഷണത്തിനൊടുവിൽ ഒൻപതു വയസുകാരിയെ പീഡിപ്പിച്ച പള്ളി കപ്യാർ പിടിയിലായി. ഇതോടെ വൈദികനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ കപ്യാരും അകത്തായി.

കാട്ടാക്കട്ട കൊണ്ണിയൂർ പുനലാൽ എസ്.ഒ ഹൗസിൽ സത്യദാസിനെയാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്. കൊണ്ണിയൂരിലെ ഒരു പള്ളിയിലെ കപ്യാരാണ് സത്യദാസ്. രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ കോടതിയിൽ കുട്ടിയുടെ മൊഴി എടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്യാരെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP