Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡേ കെയറിൽ ഏൽപ്പിച്ച കുഞ്ഞ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം: നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; ഡേ കെയർ നടത്തിപ്പുകാരായ രണ്ട് കന്യാസ്ത്രീകളും ആയയും അറസ്റ്റിൽ

ഡേ കെയറിൽ ഏൽപ്പിച്ച കുഞ്ഞ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം: നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; ഡേ കെയർ നടത്തിപ്പുകാരായ രണ്ട് കന്യാസ്ത്രീകളും ആയയും അറസ്റ്റിൽ

ഏലൂർ: ഡേ കെയറിൽ പരിചരണത്തിന് ഏല്പിച്ച രണ്ട് വയസ്സുകാരൻ ആദവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഒടുവിൽ പൊലീസ് നടപടിയെടുത്തു. വിഷയത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടിയുണ്ടായത്. പ്രതിഷേധം കനത്തപ്പോൾ ഡേ കെയറിന്റെ നടത്തിപ്പുകാരായ രണ്ട് കന്യാസ്ത്രീകളടക്കം മൂന്നുപേരെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കുറ്റിക്കാട്ടുകര അവർ ലേഡി ഓഫ് കോൺവെന്റിലെ സ്റ്റെല്ല മേരീസ് ഡേ കെയർ ഇൻ ചാർജ് സിസ്റ്റർ രമ്യ, സഹായി സിസ്റ്റർ മരിയ തങ്കം, ആയ കുഞ്ഞമ്മ പാപ്പച്ചൻ എന്നിവരെയാണ് ഏലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്.എൽ. പ്രേംലാൽ വെള്ളിയാഴ്ച മൂന്ന് മണിയോടെ അറസ്റ്റ് ചെയ്തത്. അനാസ്ഥ മൂലമുള്ള മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

സ്റ്റെല്ല മേരീസ് ഡേ കെയറിൽ പരിചരണത്തിന് ഏല്പിച്ചിരുന്ന ആദവ് കടുങ്ങല്ലൂർ കയന്റിക്കര വലിയ മാക്കൽ വീട്ടിൽ രാജേഷ്‌രശ്മി ദമ്പതിമാരുടെ ഏക മകനായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ആദവിനെ ഡേ കെയറിന് സമീപമുള്ള പെരിയാറിൽ മരിച്ച നിലയിൽ കണ്ടുവെന്നാണ് ഡേ കെയർ അധികൃതർ ഏലൂർ പൊലീസിൽ മൊഴി നൽകിയിരുന്നത്.

ആദവിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ സ്റ്റെല്ല മേരീസ് ഡേ കെയറിന് സമീപം ഏലൂർഫാക്ട് റോഡ് ഉപരോധിച്ചിരുന്നു. ആലുവ കയന്റിക്കര വലിയമാക്കൽ രാജേഷ-്‌രശ്മി ദമ്പതികളുടെ മകനാണ് ആദവ് (അമ്പാടി). കുട്ടിയെ കാണാതായപ്പോഴാണ് ഡേകെയറിന്റെ ചുമതലയുള്ളവർ അന്വേഷിച്ചത്. കുട്ടിയെ തിരഞ്ഞ് പുഴയോരത്തെത്തിയപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്നതു കണ്ടതെന്നു ഡേകെയർ സെന്റർ നടത്തിപ്പുകാർ പറഞ്ഞതായി പൊലീസിൽ അറിയിച്ചത്. ഗേറ്റിലൂടെ കുട്ടി പുറത്തിറങ്ങി പുഴയോരത്തേക്കു പോയി അപകടത്തിൽ പെട്ടതാകാമെന്നാണു പ്രാഥമിക നിഗമനം.

എന്നാൽ പുഴയോരത്തേക്ക് 150 മീറ്ററോളം ദൂരമുണ്ടെന്നും കുത്തനെയുള്ള ഇരുപതോളം പടവുകളിറങ്ങി കുട്ടി തനിയെ പുഴയിലെത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. രാജേഷ്‌രശ്മി ദമ്പതികളുടെ വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിനു ശേഷം ജനിച്ച ഏകമകനാണ് അമ്പാടി. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണം ബന്ധുക്കൾക്ക് തോരാക്കാണ്ണീരാണ് സമ്മാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP