Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് വയസുകാരൻ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണ് മരിച്ചു; അപകടം, അവധി ദിവസം അമ്മയോടപ്പം ഓഫീസിൽ എത്തിയപ്പോൾ; പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബന്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

നാല് വയസുകാരൻ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണ് മരിച്ചു; അപകടം, അവധി ദിവസം അമ്മയോടപ്പം ഓഫീസിൽ എത്തിയപ്പോൾ; പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബന്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: അവധിദിവസം അമ്മയോടൊപ്പം ഓഫീസിലെത്തിയ നാലര വയസ്സുള്ള മകൻ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണ് മരിച്ചു. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകൻ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി.രഘുനാഥിന്റെയും കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകൻ ദർശ് ആണ് മരിച്ചത്.

ശനിയാഴ്ച അവധിദിവസമായതിനാൽ ദർശിനെയും കൂട്ടിയാണ് സ്മിത ഓഫീസിലെത്തിയത്. പുറത്ത് കളിക്കാൻ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പൊലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്. ഉടനെ തളിപ്പറമ്പിലെ ലൂർദ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ യു.കെ.ജി. വിദ്യാർത്ഥിയാണ് ദർശ് . സഹോദരി ദിയ കണ്ണൂർ ഉർസുലൈൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പാളിയത്ത് വളപ്പ് സമുദായശ്മശാനത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP