Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ട് ഓടിയ കുഴിതുറ സ്വദേശിയെ പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി; തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് കുടുംബത്തിനൊപ്പം ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയെ

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ട് ഓടിയ കുഴിതുറ സ്വദേശിയെ പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി; തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് കുടുംബത്തിനൊപ്പം ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ തട്ടിക്കൊണ്ട് പോകൽ ശ്രമം. ശബരിമല ദർശനത്തിനായി മാതാപിതാക്കൾക്കൊപ്പം എത്തിയ ആറുവയസുകാരിയെ ആണ് കുഴിതുറ സ്വദേശി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ആറ് വയസുള്ള ആന്ധ്രാ സ്വദേശിനിയെ എടുത്തുകൊണ്ട് ഓടിയ കഴുകൻതിട്ട സ്വദേശി ശ്രീജിത്തിനെയാണ്(38) തമ്പാനൂർ പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടിയത്. മാതാപിതാക്കളടക്കം ഉറങ്ങിയ സമയത്താണ് പ്രതി കുട്ടിയെ എടുത്തുകൊണ്ട് പുറത്തേക്ക് ഓടിയത്.

ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നെത്തിയ അയ്യപ്പ സംഘത്തിനൊപ്പം പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ ആണ് ശ്രീജിത്ത് എടുത്തുകൊണ്ട് റെയിൽവേസ്റ്റേഷന് പുറത്തേക്ക് ഓടിയത്. കുട്ടിയുമായി ഓടിയ ശ്രീജിത്തിനെ ആർ എം എസ്സിന് സമീപം വെച്ച് കെ എസ് ആർ ടി സി പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും തമ്പാനൂർ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

പിടിയിലായ ശ്രീജിത്തിനെ റയിൽവേ പൊലീസിന് കൈമാറി. കുട്ടിയെ ശ്രീജിത്ത് എടുത്തുകൊണ്ട് ഓടുന്ന ദൃശ്യങ്ങൾ റയിൽവേ സ്റ്റേഷനിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പൊലീസ് ബന്ധുക്കളെ ഏൽപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP