Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കടംവാങ്ങിയ പണം തിരിച്ചു നൽകാൻ സാധിച്ചില്ല; ഇടുക്കിയിൽ മാതാപിതാക്കൾ ഒമ്പതാം ക്ലാസുകാരിയെ പലിശക്കാരന് വിവാഹം ചെയ്തു കൊടുത്തു: 'ഓപ്പറേഷൻ കുബേര'യുടെ കാലത്ത് ഞെട്ടിക്കുന്ന ഒരു ശൈശവ വിവാഹം

കടംവാങ്ങിയ പണം തിരിച്ചു നൽകാൻ സാധിച്ചില്ല; ഇടുക്കിയിൽ മാതാപിതാക്കൾ ഒമ്പതാം ക്ലാസുകാരിയെ പലിശക്കാരന് വിവാഹം ചെയ്തു കൊടുത്തു: 'ഓപ്പറേഷൻ കുബേര'യുടെ കാലത്ത് ഞെട്ടിക്കുന്ന ഒരു ശൈശവ വിവാഹം

നെടുങ്കണ്ടം: സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പലിശക്കാർക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താൽപ്പര്യപ്രകാരം ഓപ്പറേഷൻ കുബേര പദ്ധതി നടത്തിയതോടെ കേരളത്തിൽ കൊള്ളപ്പലിശക്കാർ ഒതുങ്ങിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ, പൊലീസിന്റെ കുബേര ഓപ്പറേഷൻ കൊണ്ട് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. കടംവീട്ടാൻ പണമില്ലാത്ത അവസ്ഥ ഇടുക്കിയിയിലെ നെടുങ്കണ്ടത്ത് ഒരു കുടുംബം പലിശക്കാരന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തുവെന്നതാണ് ഞെട്ടിക്കുന്ന വാർത്ത.

കടംവീട്ടാൻ തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയും ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകളെയാണ് വിവാഹം ചെയ്തു നൽകിയത്. മാവടി സ്വദേശിയായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ വിദ്യാർത്ഥിയെയാണ് 36 കാരന് വിവാഹം ചെയ്തു കൊടുത്തത്. വരന്റെ വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹം. തമിഴ്‌നാട്ടിലെ തേനി ജില്ലക്കാരായ ദമ്പതിമാർ നെടുങ്കണ്ടത്തേക്ക് കുടിയേറിപ്പാർത്തവരാണ്. ഈസ്റ്റർ അവധിക്ക് നാട്ടിലേക്ക് മടങ്ങിയതിനിടെയാണ് സെൽവരാജുമായി ഇവർ മകളുടെ വിവാഹം നടത്തിയത്.

സെൽവരാജിന്റെ കൈയിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാൻ കഴിയാത്തതിനാലാണ് പകരം മകളെ വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനിച്ചത്. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് ശൈശവ വിവാഹത്തേക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഇതേക്കുറിച്ച് തേനി ജില്ലയിലെ വീരപാണ്ടി പൊലീസിലും ജില്ലാ കളക്ടർക്കും ഇതേക്കുറിച്ച് പരാതി നൽകി.

കടം വാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ മകളെ വിവാഹം കഴിച്ചുതരണമെന്ന പലിശക്കാരന്റെ ആവശ്യത്തിനു മുന്നിൽ മാതാപിതാക്കൾ വഴങ്ങുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പിതൃസഹോദരനടക്കമുള്ള ബന്ധുക്കളെയോ അയൽക്കാരെയോ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. വിവരമന്വേഷിച്ചെത്തിയവരെ വരനും ബന്ധുക്കളും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വാർത്ത പുറത്തുവന്നതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP