Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എടപ്പാളിൽ സിനിമ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുമായി പാർട്ടിക്ക് ബന്ധമില്ല; മൊയ്തീൻകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന് പ്രചാരണം തെറ്റ്: മാധ്യമവാർത്തകളെ തള്ളി സിപിഎം തൃത്താല ഏരിയാ കമ്മിറ്റി

എടപ്പാളിൽ സിനിമ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുമായി പാർട്ടിക്ക് ബന്ധമില്ല; മൊയ്തീൻകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന് പ്രചാരണം തെറ്റ്: മാധ്യമവാർത്തകളെ തള്ളി സിപിഎം തൃത്താല ഏരിയാ കമ്മിറ്റി

മലപ്പുറം: എടപ്പാളിൽ സിനിമ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം തൃത്താല ഏരിയാ കമ്മിറ്റി. പ്രതിക്കതിരെ കേസെടുക്കുന്നത് തടയാൻ സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ചെന്ന് പരാതി തെറ്റാണ്. ഇത്തരം ഹീന കൃത്യങ്ങളെ ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. അതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള നടപടി പൊലീസ് സ്വീകരിക്കണമെന്ന് സിപിഎം തൃത്താല ഏരിയാ സെക്രട്ടറി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി(60)യെ സംരക്ഷിക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടതായി വാർത്തകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി സിപിഎം തൃത്താല ഏരിയാ കമ്മിറ്റി നേരിട്ട് രംഗത്ത് വന്നത്. സിപിഎം തൃത്താല ഏരിയാ കമ്മിറ്റി പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് ഇങ്ങനെ:

മലപ്പുറം ജില്ലയിലെ എടപ്പാളിൽ പത്ത് വയസ്സുകാരി പെൺകുട്ടിയെ സിനിമ തിയ്യറ്ററിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസിൽ സിപിഐ.എം പ്രാദേശിക നേതൃത്വം പ്രതിയെ സംരക്ഷിക്കുന്നതിനും പ്രതിക്കെതിരെ കേസേടുക്കുന്നതിനും ഇടപ്പെടൽ നടത്തി എന്നുള്ള പ്രചരണം തെറ്റാണ്. പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയുമായി സിപിഐ.(എം) ന് യാതൊരു ബന്ധവും ഒരു കമ്മറ്റിയും പ്രതിക്ക് അനുകൂലമായി യാതൊരു സമീപനവും സ്വീകരിച്ചിട്ടില്ല. ഇത്തരം ഹീനകൃത്യങ്ങൾ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കാൻ കഴിയുന്നതല്ല അതിനാൽ കുറ്റക്കാരനായ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ നൽകാൻ ആവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കണമെന്ന് സിപിഐ.എം തൃത്താല ഏരിയ സെക്രട്ടറി പി.എൻ.മോഹനൻ ആവശ്യപ്പെട്ടു.

നേരെത്ത പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന എസ്‌ഐ കെജി ബേബിക്കെതിരെ പോക്‌സോ നിയമപ്രകാരം ഡി.ജി.പി ലോക് നാഥ് ബെഹ്‌റയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.ഏപ്രിൽ 26ന് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ചൈൽഡ്‌ലൈൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ചങ്ങരംകുളം പൊലീസ് സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ ശ്രമിച്ചില്ല.

അന്വേഷണത്തിൽ വീഴ്ച വരുത്തിയ ബേബിയെ നേരത്തേ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെ തിയറ്ററിലേക്കു കുട്ടിയെ എത്തിച്ച അമ്മയും അറസ്റ്റിലായി. സിനിമ കണ്ടിരുന്നതിനാൽ പീഡനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP