Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചരത്‌നങ്ങളെ സാക്ഷിയാക്കി എസ് എ ടിയിൽ ശിശുദിനാഘോഷം; എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയെന്ന് ടിക്കാറാം മീണ

പഞ്ചരത്‌നങ്ങളെ സാക്ഷിയാക്കി എസ് എ ടിയിൽ ശിശുദിനാഘോഷം; എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയെന്ന് ടിക്കാറാം മീണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്‌നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ്വദേശിനി രമാദേവിക്ക് എസ് എ ടി യിൽ വച്ച്ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചു മക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു കൊണ്ടാണ് ഇത്തവണ ആശുപത്രി അധികൃതർ ശിശുദിനം ആലോഷിച്ചത്. ചടങ്ങിൽ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ , ഉത്രജൻ എന്നിവരും എത്തിയിരുന്നു. റിക്രിയേഷൻ ഹാളിൽ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

നവംബർ 14 ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ധൈര്യവും സന്തോഷവും വെടിഞ്ഞ് ജീവിക്കാൻ സാഹചര്യമൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. എസ് എ ടി യിൽ 2016 ബാച്ചിലെ എംഡി പീഡിയാട്രിക്‌സിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാർവതി എസ് മേനോന് പ്രൊഫ സതി മെമോറിയൽ ഗോൾഡ് മെഡൽ അദ്ദേഹം കൈമാറി. ആശുപത്രി വാർഡുകളിൽ, രോഗീപരിചരണത്തിന് മികച്ച വാർഡായി തെരഞ്ഞെടുക്കപ്പെട്ട മൂന്നാം വാർഡിലെ ജീവനക്കാർക്കും ഏറ്റവും വൃത്തിയുള്ള വാർഡായി തെരഞ്ഞെടുത്ത നാലാം വാർഡിലെ ജീവനക്കാർക്കും ടിക്കാറാം മീണ ഉപഹാരങ്ങൾ നൽകി. വിശിഷ്ടാതിഥികളായ പഞ്ചരത്‌നങ്ങളെയും ആദരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിർമ്മല, ഡോ വി കെ ദേവകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ അനിത, ഡോ സൂസൻ ഉതുപ്പ്, ആർ എം ഒ മാരായ ഡോ പ്രിയശ്രീ, ഡോ വിജയകുമാർ, നേഴ്‌സിങ് ഓഫീസർ അനുരാധ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മജീഷ്യൻ ഭരതിന്റെ നേതൃത്വത്തിൽ മാജിക് ഷോയും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP