Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറുത്ത ഒമ്‌നി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി ജില്ല മുഴുവൻ കറക്കി; സിനിമ കാണാൻ ആളൊഴിഞ്ഞ വീട്ടിലെത്തിയ ഏഴാം ക്‌ളാസുകാർ വാഴത്തോപ്പുകാരെ ആശങ്കയിലാക്കിയ വിധം

കറുത്ത ഒമ്‌നി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി ജില്ല മുഴുവൻ കറക്കി; സിനിമ കാണാൻ ആളൊഴിഞ്ഞ വീട്ടിലെത്തിയ ഏഴാം ക്‌ളാസുകാർ വാഴത്തോപ്പുകാരെ ആശങ്കയിലാക്കിയ വിധം

കൂട്ടുകാർ ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തി സിനിമ കണ്ടിട്ട് വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചത് തട്ടിക്കൊണ്ടുപോകൽ കഥ. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കള്ളി വെളിച്ചത്തായി. പള്ളിയിൽ നിന്ന് തിരികെയെത്താൻ വൈകിയപ്പോഴാണ് കുട്ടിക്കൂട്ടങ്ങൾ നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച് കള്ളക്കഥ മെനഞ്ഞത്. പെരിംകാല, കേശമുനി സ്വദേശികളായ കുട്ടികളാണ് പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയത്.

ഇന്നലെ വൈകിട്ടാണ് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വേദപഠനത്തിനു പോയ നാല് ആൺകുട്ടികളെ തട്ടിക്കൊണ്ടു പോയതായ വാർത്ത നാട്ടിൽ പരന്നത്. കുട്ടികൾ തന്നെയാണ് മരിയാപുരം കവലയിൽ വച്ച് നാട്ടുകാരോട് തട്ടിക്കൊണ്ടു പോയ കഥ പറഞ്ഞത്. പള്ളിയിലേക്ക് പോകാനിറങ്ങിയ തങ്ങളെ കറുത്ത ഒമ്‌നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നും പകൽ മുഴുവൻ വാനിൽ ഇട്ട് ജില്ല മുഴുവൻ ചുറ്റികറക്കുകയായിരുന്നെന്നും കുട്ടികൾ പറഞ്ഞതോടെ നാട്ടുകാർ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിക്കഥ വിശ്വസിച്ച നാട്ടുകാരും പൊലീസും ചേർന്ന് വാനിനായി അന്വേഷണം ആയി പിന്നീട്. കുട്ടികൾ പറഞ്ഞ അടയാളമുള്ള വാൻ കണ്ടെത്താൻ പൊലീസ് സമീപ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു. വാഹനത്തെക്കുറിച്ച് ഒരു തുമ്പും കിട്ടാതായപ്പോൾ കുട്ടികളെ കൂടുതൽ ചോദ്യം ചെയ്തു. തുടർന്നാണ് സിനിമ കണ്ടാണ് വൈകിയതെന്ന യഥാർത്ഥ കഥ പുറത്തു വന്നത്.

നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം ഇവർ മരിയാപുരത്തെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് ദൃശ്യം സിനിമ കാണുകയായിരുന്നു. വീട്ടുകാർ സംശയിക്കാതിരിക്കാനാണ് തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞത്. എന്തായാലും കുട്ടികളെ നല്ല രീതിയിലൊന്ന് ഉപദേശിച്ച ശേഷമാണ് പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP