Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിൽ ബസുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്; സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കി പുതിയ പട്ടികയിറക്കി; ചിൽ ബസുകൾ ഭാവിയിൽ പ്രീമിയം സർവീസുകളായി മാറിയേക്കുമെന്നും സൂചന

ചിൽ ബസുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്; സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കി പുതിയ പട്ടികയിറക്കി;  ചിൽ ബസുകൾ ഭാവിയിൽ പ്രീമിയം സർവീസുകളായി മാറിയേക്കുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസി ചിൽ ബസുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് സിഎംഡി ടോമിൻ തച്ചങ്കരിയുടെ പുതിയ ഉത്തരവ്. മുൻപുണ്ടായിരുന്നതിനേക്കാൾ സ്‌റ്റോപ്പുകൾ ചുരുക്കുകയാണ് ലക്ഷ്യം. ചിൽ ബസുകൾ ഭാവിയിൽ പ്രീമിയം സർവീസുകളായി മാറിയേക്കുമെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ ചിൽ ബസിന്റെ പരീക്ഷണ ഓട്ടം വിജയമായിരുന്നെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അന്നത്തെ കണക്ക് പ്രകാരം എറണാകുളം- തിരുവനന്തപുരം സർവീസ് ആറ് ദിവസം കൊണ്ട് 24 ലക്ഷം രൂപയാണ് നേടിയത്. അതായത് ഏകദേശം നാലു ലക്ഷം രൂപ പ്രതിദിന കലക്ഷൻ ലഭിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതലാണ് മറ്റ് റൂട്ടുകളിൽ ചിൽ ബസ് സർവീസുകൾ ആരംഭിച്ച് തുടങ്ങിയത്.

ഇത്തരത്തിൽ സർവീസ് ആരംഭിക്കുന്നതോടു കൂടി കെഎസ്ആർടിസിക്കുള്ള വരുമാനത്തിൽ ഗണ്യമായ വർധനയാണ് പ്രതീക്ഷിച്ചത്. ഹെഡ് റെസ്റ്റ് ഇല്ലാത്ത ബസുകളിൽ അവ ലഭ്യമാക്കാനും നീക്കമുണ്ടായിരുന്നു. സീറ്റുകളുടെ എണ്ണം കൂട്ടാനും നിലവിലുള്ള സീറ്റുകൾ കുഷ്യൻ സീറ്റുകളാക്കാനും നീക്കമുണ്ട്. രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടു കഴിഞ്ഞപ്പോഴേയ്ക്കും യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് സൂചനകൾ.

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- എറണാകുളം ചിൽ ബസിൽ രാവിലെയുള്ള ചില ഷെഡ്യൂളുകളിൽ 35,000 രൂപ വരെയാണ് ആദ്യം കലക്ഷൻ ലഭിച്ചിരുന്നത്. 24,000 രൂപയായിരുന്നു ഈ റൂട്ടിലെ ശരാശരി കലക്ഷൻ. തിരക്കേറിയ സമയങ്ങളിൽ തിരുവനന്തപുരം എറണാകുളം സെക്ടറിൽ അരമണിക്കൂർ ഇടവിട്ടുള്ള സർവീസും പരിഗണനയിലുണ്ടെന്നു സിഎംഡി പറഞ്ഞു. പകൽ ഓരോ മണിക്കൂർ ഇടവിട്ടും രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ രണ്ടു മണിക്കൂർ ഇടവിട്ടുമാണു സർവീസ്.

വിമാനത്താവളത്തിൽ ബസ് നിർത്തുന്ന സ്ഥലത്തേക്കു ട്രോളിയിൽ ലഗേജുമായി എത്താൻ ബുദ്ധിമുട്ടുണ്ട്. ഇതിനു പരിഹാരമായി രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾക്കു മുൻപിൽ നിന്നു ബസിൽ കയറാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. ബസുകളുടെ സമയക്രമം വിമാനത്താവളത്തിൽ പ്രദർശിപ്പിക്കണമെന്നു യാത്രക്കാർ പറയുന്നു. സ്‌റ്റോപ്പുകളുടെ എണ്ണം ചുരുക്കുന്നത് വഴി വരുമാനം കുറഞ്ഞ അവസ്ഥയിൽ നിന്നും അൽപം മാറ്റമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

 എൻഎച്ച് വഴിയും എംസി റോഡ് വഴിയുള്ളതുമായ ചിൽ ബസുകളുടെ പുതിയ സ്റ്റോപ്പുകളുടെ പട്ടിക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP