Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിന്നക്കനാലിൽ റിസോർട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മാനേജർ ഒളിവിൽ

ചിന്നക്കനാലിൽ റിസോർട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മാനേജർ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ നടുമ്പാറയിൽ റിസോർട്ട് ഉടമയേയും ജീവനക്കാരനേയും മരിച്ച നിലയിൽ കണ്ടെത്തി. റിസോർട്ട് ഉടമ രാജേഷ്, ജീവനക്കാരൻ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. ശാന്തൻ പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനേജർ റോബിൻ ഒളിവിലാണ് . ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോർട്ട് എന്ന സ്വകാര്യ ഉടമ രാജേഷ് എന്ന ജേക്കബ് വർഗീസിന്റെയും ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ റോഡിൽ നിന്നും വിലച്ചെറിഞ്ഞ നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ഇടുക്കി എസ് പി, ശാന്തമ്പാറ സി ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. റിസോർട്ട് ജീവനക്കാരൻ കുരുവിളാ സിറ്റി സ്വദേശി റോബിൻ ഒളിവിലാണ്. രാജേഷിന്റെ ആഡംബര കാറും, ഉണങ്ങിയ ഏലക്കായും മോഷണം പോയിട്ടുണ്ട്. ഇതേ വാഹനത്തിൽ ഇയാൾ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലിസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP