Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം പാർട്ടിക്കാരനിൽ നിന്നുണ്ടായതിന്റെ തിക്താനുഭവം മാറും മുമ്പേ ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്ക് വീണ്ടും ജാതി അധിക്ഷേപം: ഇക്കുറി അധിക്ഷേപം ഡിവൈഎഫ്ഐ വക: എംഎൽഎയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെ പൊക്കാൻ പൊലീസിന്റെ നെട്ടോട്ടം: എംഎൽഎയ്ക്ക് എതിരേ പഴകുളം സഖാക്കൾ ഫേസ് ബുക്കിലൂടെ രൂക്ഷമായ ജാതി അധിക്ഷേപം

സ്വന്തം പാർട്ടിക്കാരനിൽ നിന്നുണ്ടായതിന്റെ തിക്താനുഭവം മാറും മുമ്പേ ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്ക് വീണ്ടും ജാതി അധിക്ഷേപം: ഇക്കുറി അധിക്ഷേപം ഡിവൈഎഫ്ഐ വക: എംഎൽഎയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെ പൊക്കാൻ പൊലീസിന്റെ നെട്ടോട്ടം: എംഎൽഎയ്ക്ക് എതിരേ പഴകുളം സഖാക്കൾ ഫേസ് ബുക്കിലൂടെ രൂക്ഷമായ ജാതി അധിക്ഷേപം

മറുനാടൻ ബ്യൂറോ

പത്തനംതിട്ട: സ്വന്തം പാർട്ടിക്കാരനിൽ നിന്നുണ്ടായതിന് പിന്നാലെ ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്കെതിരേ ഡിവൈഎഫ്ഐയുടെ രൂക്ഷമായ ജാതി അധിക്ഷേപം. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും രൂക്ഷമായ ജാതീയ അധിക്ഷേപമാണ് ചിറ്റയത്തിന് എതിരേ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത്.

ഇതിനെതിരേ എംഎൽഎ എസ്‌പിക്ക് പരാതി നൽകി. എസ്‌പിയുടെ നിഴൽപൊലീസ് പ്രതികൾക്ക് പിന്നാലെ കൂടിയതോടെ എല്ലാവരും മുങ്ങി. ഒളിവിലിരിക്കുന്നവർക്ക് പിന്തുണയുമായി പഴകുളം സഖാക്കൾ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ജാതി അധിക്ഷേപം തുടരുന്നു. സിപിഐ ജില്ലാ അസി സെക്രട്ടറിയായിരുന്ന മനോജ് ചരളേൽ മുൻപ് സ്വകാര്യ ഫോൺസംഭാഷണത്തിൽ എംഎൽഎയെ ജാതി പറഞ്ഞ് ആക്ഷേപിച്ചിരുന്നു. പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആ പന്നപുലയനെ കണ്ടാൽ കുളിക്കണം എന്നായിരുന്നു മനോജ് ചരളേൽ പറഞ്ഞത്. മറുനാടൻ ഈ വാർത്ത പുറത്തു കൊണ്ടു വന്നതോടെ മറ്റു മാധ്യമങ്ങൾ ഏറ്റുപിടിച്ചു. അവസാനം മനോജിനെ
പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ മുഖം രക്ഷിക്കുകയായിരുന്നു.

അടൂരിൽ നേരത്തേ മുതൽ തന്നെ സിപിഐയും സിപിഎമ്മും അത്രസുഖത്തിലല്ല. അതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് അബ്ദുൾ റഹിമാൻ എംഎൽഎയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് പരാതി ഉയർന്നത്. ഇതിന് എതിരേയാണ് എംഎൽഎ എസ്‌പിക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ നേതൃത്വം രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. പിന്നെയാണ് പഴകുളം സഖാക്കൾ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ രൂക്ഷമായ വിമർശനം ഉയർന്നത്. മനോജ് ചരളേലിന്റെ വാക്കുകൾ കടമെടുത്താണ് അധിക്ഷേപം നടത്തിയിരിക്കുന്നത്.

ബഹുമാനപ്പെട്ട അടൂർ എംഎൽഎ, വിരലിൽ എണ്ണിയാൽ ഒടുങ്ങുന്ന ഡിവൈഎഫുകക്കാരും മഷി ഇട്ട് നോക്കിയാൽ പോലും കാണാത്ത സിപിഐക്കാരും ഉള്ള പ്രദേശങ്ങളിൽ രാവന്തിയോളം വിയർപ്പൊഴുക്കി പ്രചരണം നടത്തിയ ഡിവൈഎഫ്ഐക്കാരന്റെ പ്രയ്തനത്തിന്റെ ഫലം കൂടിയാണ് നിങ്ങൾക്ക് കിട്ടിയ വൻ വിജയം, സ്വന്തം പാർട്ടിക്കാരൻ ജാതി പറഞ്ഞാക്ഷേപിച്ചപ്പോഴും അതിനെതിരെ അഭിനവ വിപ്ലവ പാർട്ടി ചെറുവിരൽ അനാക്കാതിരുന്നിട്ടും നിങ്ങളോടൊപ്പം നിന്ന് നിങ്ങൾക്ക് വേണ്ടി വാദിച്ചവരാണ് ഈ പുരോഗമന യുവജനപ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും. അവസാനം വാദിയെ പ്രതിയാക്കിയ നിങ്ങളുടെ സമീപനം ഒരുക്കാലത്തും ഞങ്ങൾ മറക്കില്ല. കുറിച്ചിട്ടു കൊള്ളുക
ഇതിനുത്തരം നിങ്ങൾ തന്നെ പറയേണ്ടി വരും. ലാൽസലാം

ഈ തരത്തിലുള്ള പോസ്റ്റുകളാണ് വെല്ലുവിളിച്ചും ഭീഷണി മുഴക്കിയും എഫ്ബിയിൽ പ്രചരിക്കുന്നത്. പ്രതികളെ തേടി പൊലീസ് രംഗത്തു വന്നതോടെ അടൂരിൽ സിപിഐ ഡിവൈഎഫ്ഐ സംഘർഷം കൊഴുക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP