Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ ഭാരതത്തിലും പീഡനങ്ങൾക്ക് വിധേയരാകുന്നു; തീവ്രമനോഭാവമുള്ള മതമൗലിക വാദികൾ എപ്പോഴും ഇങ്ങനെയുള്ള സഹനങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കികൊടുക്കും; ക്രിസ്തുമസ് ദിന സന്ദേശത്തിൽ വിമർശനവുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ ഭാരതത്തിലും പീഡനങ്ങൾക്ക് വിധേയരാകുന്നു; തീവ്രമനോഭാവമുള്ള മതമൗലിക വാദികൾ എപ്പോഴും ഇങ്ങനെയുള്ള സഹനങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കികൊടുക്കും; ക്രിസ്തുമസ് ദിന സന്ദേശത്തിൽ വിമർശനവുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരെ അറിയിക്കുന്നതിന്റെ പേരിൽ ലോകത്തിന്റെ പലഭാഗങ്ങളിലും പലരും പീഡനങ്ങൾക്കും സഹനങ്ങൾക്കും വിധേയരാകുന്നുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. ഭാരതത്തിലും ഇതിന്റെ പേരിൽ പീഡനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പ്രത്യേക താത്പര്യങ്ങൾ വെച്ചുപുലർത്തുന്നവരാണ് അതിന്റെ പിന്നിൽ സമാധാനം നിലനിർത്താൻ സർക്കാറുകൾ പ്രയത്ന്നിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നം ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുമസ് സന്ദേശത്തിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.

തീവ്രമനോഭാവമുള്ള മതമൗലിക വാദികൾ എപ്പോഴും ഇങ്ങനെയുള്ള സഹനങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കികൊടുക്കും. ക്രിസ്തുമസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ല. ഈ പ്രവാചക ദൗത്യം എല്ലാവർക്കുമുള്ളതാണ്. എല്ലാ മതങ്ങളിലും എല്ലാ സംസ്‌ക്കാരങ്ങളിലും വിശ്വസിക്കുന്നവർ ഒന്നിച്ച് ജീവിക്കേണ്ടവാരാണെന്ന് ഈ അനുഭവം നമ്മളിൽ ഉണ്ടാക്കണമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP