Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മസ്ജിദ് ഇല്ലാത്തയിടത്ത് മഗ്രിബ് നമസ്‌ക്കാരത്തിന് ക്രിസ്ത്യൻ പള്ളിവക പാരിഷ് ഹാൾ തുറന്നു നൽകി; സാഹോദര്യത്തിന്റെ മാതൃക ആയത് എടൂർ സെന്റ് മേരിസ് ഫൊറോനാ പള്ളി ഭാരവാഹികൾ

മസ്ജിദ് ഇല്ലാത്തയിടത്ത് മഗ്രിബ് നമസ്‌ക്കാരത്തിന് ക്രിസ്ത്യൻ പള്ളിവക പാരിഷ് ഹാൾ തുറന്നു നൽകി; സാഹോദര്യത്തിന്റെ മാതൃക ആയത് എടൂർ സെന്റ് മേരിസ് ഫൊറോനാ പള്ളി ഭാരവാഹികൾ

സ്വന്തം ലേഖകൻ

 കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ അതിന് പിന്തുണയുമായി ക്രൈസ്തവ സമൂഹവും രംഗത്തുണ്ടായിരുന്നു. മധ്യ തിരുവിതാംകൂറിൽ അടക്കം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ നിസ്‌ക്കരിക്കാൻ ക്രൈസ്തവ പള്ളികൾ തുറന്നു കൊടുത്തിരുന്നു. ഇപ്പോൾ കണ്ണൂരിലെ ഒരു ക്രൈസ്തവ ദേവാലയവും ഇത്തരമൊരു മാതൃക തുടരുകയായിരുന്നു.

മസ്ജിദ് ഇല്ലാത്തയിടത്ത് മഗ്രിബ് നമസ്‌ക്കാരത്തിന് പള്ളിവക പാരിഷ് ഹാൾ തുറന്നു നൽകി കണ്ണൂർ, എടൂർ സെന്റ് മേരിസ് ഫൊറോനാ പള്ളി ഭാരവാഹികൾ മാതൃകയായി. പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ചുള്ള ലോങ് മാർച്ചിനിടെയാണ് മുസ്്‌ലീം സഹോദരങ്ങൾക്ക് പ്രാർത്ഥനയ്ക്കായി പള്ളി വികാരിയുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കി മതസൗഹാർദത്തിന്റെ മാതൃക സൃഷ്ടിച്ചത്.

ആറളത്ത് നിന്ന് എടൂരിലേയ്ക്കായിരുന്നു ലോങ് മാർച്ച്. മാർച്ച് സമാപനസ്ഥലമായ എടൂരിലെത്തിയപ്പോൾ മഗ്്രിബ് നമസ്‌ക്കാരത്തിന്റെ സമയം. പ്രദേശത്ത് മുസ്്‌ലീം പള്ളി ഇല്ലാത്തതുകൊണ്ട്, സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള സ്‌കൂളിന്റെ മൈതാനം പ്രാർത്ഥനക്കായി അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ലോങ് മാർച്ചിന്റെ സംഘാടകർ വികാരി ആന്റണി മുതുകുന്നേലിനെ സമീപിച്ചു.

പൊടിനിറഞ്ഞ മൈതാനത്ത് പ്രാർത്ഥന ബുദ്ധിമുട്ടാകുമെന്നും പാരിഷ് ഹാൾ ഉപയോഗിക്കാനുമായിരുന്നു മറുപടി. പള്ളി വികാരിയുടേയും, ഭാരവാഹികളുടേയും, മതസൗഹാർദ നിലപാടിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ പിന്തുണയും, പ്രോത്സാഹനവുമാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP