Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്തതു 77.71 ലക്ഷം പേർ; അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും സിയാലിന്; ലാഭവിഹിതം 27.84 കോടി രൂപ സർക്കാരിനു കൈമാറി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്തതു 77.71 ലക്ഷം പേർ; അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും സിയാലിന്; ലാഭവിഹിതം 27.84 കോടി രൂപ സർക്കാരിനു കൈമാറി

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2015-16 സാമ്പത്തിക വർഷത്തെ ലാഭവിഹിതം സംസ്ഥാന സർക്കാരിന് നൽകി. 27.84 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കമ്പനി ഡയറക്ടർ കൂടിയായ മന്ത്രി മാത്യു ടി.തോമസ്, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

2015-16 സാമ്പത്തികവർഷത്തിൽ 524.5 കോടി രൂപയാണ് സിയാലിന്റെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 175.22 കോടി രൂപയും. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 25% ശതമാനം ലാഭവിഹിതമാണ് നിക്ഷേപകർക്ക് നൽകുന്നത്. ഇതോടെ മൊത്തം മുടക്കുമുതലിന്റെ 178% ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

36 രാജ്യങ്ങളിൽ നിന്നായി 18,200 നിക്ഷേപകരാണ് കമ്പനിക്കുള്ളത്. സംസ്ഥാന സർക്കാരിന് 32.4 % ഓഹരിയുണ്ട്. മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2015-16-ൽ മൊത്തവരുമാനം 26.71 ശതമാനവും അറ്റാദായത്തിൽ 21.19 ശതമാനവും കമ്പനി വളർച്ച നേടിയിട്ടുണ്ട്. 1999-ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിൽ ഇപ്പോൾ 7,500 പേരോളം ജോലിചെയ്യുന്നു. സിയാൽ ഡയറക്ടർമാരായ കെ.റോയ് പോൾ, എ.കെ.രമണി, അഡീഷണൽ ചീഫ് സെക്രട്ടറിയും സിയാൽ മാനേജിങ് ഡയറക്ടറുമായ വി.ജെ.കുര്യൻ, എം.എ.യൂസഫലി, എൻ.വി.ജോർജ്, ഇ.എം.ബാബു, കമ്പനി സെക്രട്ടറി സജി.കെ.ജോർജ് എന്നിവർ പങ്കെടുത്തു.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലൂടെ 2015-16-ൽ 77.71 ലക്ഷം പേർ യാത്രചെയ്തു. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്തുമാണ് സിയാൽ. 1100 കോടി രൂപ ചെലവിൽ 15 ലക്ഷം ചതുരശ്രയടിയിൽ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര ടെർമിനൽ വൈകാതെ പ്രവർത്തനമാരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP