Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നൽകിയില്ലെങ്കിൽ തിയേറ്റർ തുറന്നാലും സിനിമ നൽകില്ല ; നയം വ്യക്തമാക്കി സിനിമാ വിതരണക്കാർ; പ്രതിസന്ധിയിലായി തീയറ്റർ ഉടമകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഓൺലൈൻ റിലീസിന്റെ പേരിൽ പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് വീണ്ടും തിരിച്ചടി. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നൽകിയില്ലെങ്കിൽ തിയേറ്റർ തുറന്നാലും സിനിമ നൽകില്ലെന്ന് വിതരണക്കാർ. ഇരുപത്തിയേഴര കോടിയോളം രൂപയുടെ കുടിശിക ഉടൻ നൽകണമെന്നാണ് ആവശ്യം.

പ്രതിസന്ധി ശരിവയ്ക്കുന്ന ലിബർട്ടി ബഷീറിന്റെ ശബ്ദരേഖ പുറത്തുവന്നു. താൻ തിയറ്റർ ഉടമ സംഘടനയുടെ തലപ്പത്ത് ഇരുന്നപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളതെന്ന് ലിബർട്ടി ബഷീർ പറയുന്നു.

സിനിമ റിലീസ് ചെയ്യാനാകാത്തതിൽ വൻ സാമ്പത്തിക ബാധ്യതയെന്ന് വിശദീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേംബറിനു കത്തു നൽകി. റിലീസ് ചെയ്ത ചിത്രങ്ങളുടെ വിഹിതം തിയേറ്ററുകൾ നൽകിയില്ലെന്നു കത്തിൽ പറയുന്നു. ആന്റോയുടെ കത്ത് ബുധനാഴ്ച ഫിലിം ചേംബർ യോഗം പരിഗണിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP