Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മയക്കു മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മിഹ്‌റാജ് അറിയപ്പെടുന്ന സിനിമാ-സീരിയൽ താരം; ഫോർ ദ പീപ്പിളിലും ബൈ ദ പീപ്പിളിലും ഷൈൻ ചെയ്ത താരത്തെ റിമാൻഡ് ചെയ്ത് എക്‌സൈസ്

മയക്കു മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മിഹ്‌റാജ് അറിയപ്പെടുന്ന സിനിമാ-സീരിയൽ താരം; ഫോർ ദ പീപ്പിളിലും ബൈ ദ പീപ്പിളിലും ഷൈൻ ചെയ്ത താരത്തെ റിമാൻഡ് ചെയ്ത് എക്‌സൈസ്

തലശ്ശേരി: മയക്കു മരുന്ന് കൈവശം വെച്ച സിനിമാ-സീരിയൽ താരത്തെ എക്‌സൈസ് പിടികൂടി. ഫോർ ദ പീപ്പിളിലും ബൈ ദ പീപ്പിളിലും അടക്കം നിരവധി സിനിമകളിൽ ഷൈൻ ചെയ്ത സെയ്താർപള്ളിക്കു സമീപം ബില്ലന്റകത്ത് വീട്ടിൽ മിഹ്‌റാജ് കാത്താണ്ടി (34)യാണ് പിടിയിലായത്. മാരക ലഹരിമരുന്നായ എംഡിഎംഎയും ലഹരി ഗുളികകളുമായാണ് സീരിയൽ താരം കൂടിയായ മിഹ്‌റാജിനെ പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇയാളിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ (മെത്തലിൻ ഡയോക്‌സി മെത്ത് ആംപ്ഫിറ്റാമിൻ)യും ഏതാനും ലഹരി ഗുളികകളും കണ്ടെടുത്തു. മോളി, എക്സ്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ലഹരിവസ്തു വൻകിട നഗരങ്ങളിലും വിദേശത്തും നടക്കുന്ന ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് ഉപയോഗിച്ചാൽ വൃക്ക തകരാറിലാവുകയും മാനസിക വിഭ്രാന്തിയുണ്ടാവുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ അളവിൽ പോലും ഇതു കൈവശം വയ്ക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

എക്‌സൈസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നാർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. സ്‌കൂൾ വിദ്യാർത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. വിദ്യാർത്ഥികൾക്കും മറ്റും ഇയാൾ വ്യാപകമായി ഈ ഹലരി മരുന്ന് നൽകി പോന്നിരുന്നു.

നവംബർ റെയ്ൻ, പിന്നെ, ഓഫ് ദ് പീപ്പിൾ, ബൈ ദ് പീപ്പിൾ തുടങ്ങിയ സിനിമകളിലും ഒട്ടേറെ ആൽബങ്ങളിലും സീരിയലിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് മിഹ്‌റാജ് എക്‌സൈസിനോടു പറഞ്ഞു. അതേ സമയം ഇയാളുടെ ലഹരി മരുന്ന് വിൽപ്പനയും സിനിമാ മേഖലയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ്, കെ.ബിനീഷ്, പ്രിവന്റിവ് ഓഫിസർ സി.ദിലീപ്, എംപി.സർവജ്ഞൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.ടി.ശരത്, ഒ.ലിമേഷ്, സി.പങ്കജാക്ഷൻ, ഡ്രൈവർ പി.ഷജിത്ത് എന്നിവർ ഇരുട്ടിൽ വേഷം മാറി മണിക്കൂറുകളോളം കാത്തു നിന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചതിനു ശേഷമാണ് രാവിലെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP