Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഐടിയു സംസ്ഥാന ഭാരവാഹിത്വത്തിൽ സ്ത്രീകൾക്ക് 25 ശതമാനം സംവരണം; യുവാക്കൾക്കും തൊഴിലാളി കേഡർ നിരയിൽ നിന്നുള്ളവർക്കും മുൻഗണന നൽകി സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

സിഐടിയു സംസ്ഥാന ഭാരവാഹിത്വത്തിൽ സ്ത്രീകൾക്ക് 25 ശതമാനം സംവരണം; യുവാക്കൾക്കും തൊഴിലാളി കേഡർ നിരയിൽ നിന്നുള്ളവർക്കും മുൻഗണന നൽകി സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

സ്വന്തം ലേഖകൻ

ആലപ്പുഴ: സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. സിഐടിയു സംസ്ഥാന ഭാരവാഹിത്വത്തിൽ സ്ത്രീകൾക്ക് 25 ശതമാനം സംവരണം നൽകും. യുവാക്കൾക്കും തൊഴിലാളി കേഡർ നിരയിൽ നിന്നുള്ളവർക്കും മുൻഗണന നൽകിയാകും നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി വ്യക്തമാക്കി.

നിലവിൽ യൂണിയൻ അംഗങ്ങളിൽ 34.3% സ്ത്രീ തൊഴിലാളികളാണെങ്കിലും 30 സംസ്ഥാന ഭാരവാഹികളിൽ നാല് വനിതകൾ മാത്രമാണുള്ളത്. ഈ അവസ്ഥ മാറ്റാനാണ് തീരുമാനം. അതേസമയം ഭാരവാഹികളുടെ പ്രായപരിധി തീരുമാനിച്ചിട്ടില്ല. ജനുവരിയിൽ ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന 748 പ്രതിനിധികളിലും 25% സ്ത്രീകളായിരിക്കും.

സമ്മേളനത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 6ന് സ്വാഗതസംഘം ചെയർമാൻ ആർ.നാസർ ബീച്ചിൽ പതാകയുയർത്തും. നാളെ രാവിലെ 8ന് ഇഎംഎസ് സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനം സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP