Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരു ഏറ്റെടുക്കാതിരുന്ന അനാഥ മൃതദേഹം സ്വന്തം ചെലവിൽ സംസ്‌ക്കരിച്ച് ഒരു പൊലീസുകാരൻ; പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ തേടി അഭിനന്ദന പ്രവാഹം

ആരു ഏറ്റെടുക്കാതിരുന്ന അനാഥ മൃതദേഹം സ്വന്തം ചെലവിൽ സംസ്‌ക്കരിച്ച് ഒരു പൊലീസുകാരൻ; പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ തേടി അഭിനന്ദന പ്രവാഹം

പൊടിയാടി: അനാഥ ശവം സ്വന്ത പോക്കറ്റിൽ നിന്നും പണമെടുത്ത് മറവു ചെയ്ത് പൊലീസുകാരൻ. കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ട ആളുടെ മൃതദേഹമാണ് മനുഷ്യത്വത്തിന്റെ പേരിൽ സുദർശൻ ഏറ്റെടുത്ത് മറവു ചെയ്തത്. തന്റെ മുന്നിലുള്ളത് ഒരു മനുഷ്യനെന്ന തിരിച്ചറിവിലാണ് എല്ലാ ആദരവും നൽകി ഒരു സനാഥന് കിട്ടുന്ന എല്ലാ അന്ത്യോപചാരങ്ങളും നൽകി ആ മൃതദേഹം സംസ്‌കരിച്ചു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി. എൻ. സുദർശനാണ് മനുഷ്യത്വം കൊണ്ട് മാതൃകയായത്.

ജൂൺ 29ന് പരുമല ജംഗ്ഷന് സമീപം കടത്തിണ്ണയിലാണ് മണി എന്ന ആളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാടേതെന്നും ബന്ധക്കൾ ആരെന്നും അറിയില്ല. പൊലീസ് ഭാഷയിൽ അജ്ഞാതനായി മാറിയ ആൾ.ബന്ധുകളെ കണ്ടുപിടിക്കാൻ അഞ്ച് ദിവസം പരിശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണാഞ്ഞതിനെ തുടർന്നാണ് മൃതദേഹം മറവു ചെയ്യാൻ തീരുമാനിച്ചത്.

ആറാം ദിവസം സംസ്‌കാരം നടത്താൻ വേണ്ട സഹായത്തിനായി കടപ്ര പഞ്ചായത്ത് അധികാരികൾക്ക് കത്തു നൽകി. ഉപദേശി കടവിന് സമീപത്തുള്ള പൊതുശമ്ശാന ഭൂമിയിൽ മൃതദേഹം അടക്കം ചെയ്യുവാനുള്ള അനുവാദം നൽകി. മൃതദേഹം കുഴിച്ചിടാൻ ആദ്യം തീരുമാനിച്ചെങ്കിലും സമീപവാസികളുടെ എതിർപ്പിനെ തുടർന്നാണ് ദഹിപ്പിച്ചത്.

ഓട്ടോയിൽ വിറക് എടുത്തു കൊണ്ടു വന്നതിനു ശേഷം കുഴിവെട്ടി ശവസംസ്‌കാരത്തിനുള്ള ജോലികൾ ചെയ്തത് സുദർശനനാണ്. സഹായത്തിനായി ഒരു ജോലിക്കാരനെയും കൂട്ടി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന കാവുംഭാഗം ശ്രീവൽസം വീട്ടിൽ പരേതനായ നാരായണ ഭക്തന്റെ മകനാണ് സുദർശൻ.സുദർശന്റെ പ്രവൃത്തികൾ നവമാധ്യമങ്ങളിൽ ചിലർ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP