Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത നായരെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി വാട്‌സ് ആപ്പിൽ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചു; വടകരയിൽ പൊലീസുകാരന് സസ്‌പെൻഷൻ

സരിത നായരെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി വാട്‌സ് ആപ്പിൽ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചു; വടകരയിൽ പൊലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട്: വാട്‌സ് ആപ്പിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. വടകര എ.എസ്‌പി ഓഫീസിലെ കോൺസ്റ്റബിൾ ശ്രീദാസിനെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയെയും സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ്. നായരെയും ബന്ധപ്പെടുത്തിയുള്ള പോസ്റ്റ് വാട്‌സ് ആപ്പിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് നടപടി.

40 അംഗങ്ങളുള്ള പൊലീസ് വാട്‌സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യം പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയെ അപഹസിക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെൻഷൻ നടപടി കൈക്കൊണ്ടത്. വടകര റൂറൽ പൊലീസ് ജില്ലയിൽ ഇടതുപക്ഷ നിലപാടുള്ള ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ആരംഭിച്ച ഗ്രൂപ്പിലാണ് ചിത്രം പ്രചരിച്ചത്. ഇവർ എൽഡിഎഫ് ഭരണ കാലത്ത് പൊലീസ് അസോസിയേഷന്റെ സജീവ പ്രവർത്തകരും നേതാക്കളുമായിരുന്നു.

മുൻപ് ഫേസ്‌ബുക്ക് വഴി രാഷ്ട്രീയ പ്രചാരണം വ്യാപകമായതിനെ തുടർന്നാണ് പൊലീസുകാർ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP