Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സികെ ജാനു; ജനാധിപത്യ രാഷ്ട്രീയ സഭ ഇനി ഇടത് മുന്നണിയുമായി സഹകരിക്കും; വനിത മതിലിനും പിന്തുണ പ്രഖ്യാപിച്ച് ആദിവാസി നേതാവ്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സികെ ജാനു; ജനാധിപത്യ രാഷ്ട്രീയ സഭ ഇനി ഇടത് മുന്നണിയുമായി സഹകരിക്കും; വനിത മതിലിനും പിന്തുണ പ്രഖ്യാപിച്ച് ആദിവാസി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു കൂടിക്കാഴ്‌ച്ച നടത്തി. ഇടതുമുന്നണി നാല് കക്ഷികളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും സി.കെ ജാനുവിന്റേത് ഉൾപ്പടെയുള്ള പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കോഴിക്കോട് വെച്ച് കൂടിക്കാഴ്‌ച്ച നടത്തിയത്.

സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ വനിതാ മതിലിൽ അണിചേരുമെന്ന് അവർ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങളും പാർട്ടി സഹകരണം സംബന്ധിച്ച തുടർനടപടികളും സംബന്ധിച്ചായിരുന്നു കൂടിക്കാഴ്‌ച്ചയെന്ന് സി.കെ.ജാനു അറിയിച്ചു.സഹകരിച്ചു പ്രവർത്തിക്കാമെന്ന ഇടതുമുന്നണി തീരുമാനത്തിൽ തൃപ്തിയുണ്ട്. സഹകരണവും തുടർനടപടികളും സംബന്ധിച്ച് ഈ മാസം 31ന് ചേരുന്ന പാർട്ടി നേതൃയോഗം ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചു.

ബിജെപി നയിക്കുന്ന എൻഡിഎ പുറംമോടികൾ മാത്രമെ ഉള്ളുവെന്നും ആദിവാസി സമൂഹത്തിനും അതോടൊപ്പം തന്നെ പിന്നോക്ക സമൂഹത്തി ും വാഗ്ദാനങ്ങൾ മാത്രമാണ് അവർ നൽകുക എന്നും അർഹിക്കുന്ന യാതൊരു പരിഗണനയും അവർ നൽകില്ലെന്നും ജാനും പറഞ്ഞു.

എൻഡിഎ വിട്ടത് മുന്നണിക്കുള്ളിൽ പാർട്ടി നേരിട്ട അവഗണനയിൽ പ്രതിഷേധിച്ചാണെന്നും അവർ പറഞ്ഞു. മുന്നണിയുടെ ഭാഗമായതിന് ശേഷം വാഗ്ദാനം ചെയ്യപ്പെട്ട ബോർഡ് കോർപ്പറേഷൻ ഉൾപ്പടെയുള്ള പദവികൾ ലഭിച്ചില്ലെന്നും പലവട്ടം ഇതേക്കുറിച്ച് ചർച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്നും അവർ നേരത്തെ മുന്നണി വിട്ട വേളയിൽ വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീപ്രവേശനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കവെ സമരം ബഹിഷ്‌ക്കരിച്ച് എൻഡിഎയിലെ ഘടകക്ഷി കൂടിയായ ജനാധിപത്യ രാഷ്ട്രീയ സഭ നേരത്തെ തന്ന രംഗത്ത് വന്നിരുന്നു. ശബരിമല വിധിക്കെതിരെ സമരത്തിനിറങ്ങുന്നത് ശരിയല്ലെന്ന് എല്ലാ ആചാരങ്ങളും മനുഷ്യനിർമ്മിതം ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി കെ ജാനു മറുനാടൻ മലയാളിയോട് വ്യക്താമക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP