Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിസിസി ഓഫീസിൽ കെ എസ് യു നേതാക്കൾ തമ്മിൽ തല്ലിയത് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ; ജില്ലാ സെക്രട്ടറിയിട്ട പോസ്റ്റിൽ ജില്ലാ പ്രസിഡന്റിന്റെ ഗ്രൂപ്പുകാർ വന്ന് 'ചൊറിഞ്ഞ'തോടെപോര് മൂർച്ഛിച്ചു; ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സമരം ആലോചിക്കാൻ ചേർന്ന ജില്ലാ കമ്മിറ്റി അവസാനിച്ചത് മിഥുൻ മോഹനും നിധീഷ് പാലപ്പെട്ടിയും തമ്മിലുള്ള കയ്യാങ്കളിയിൽ

ഡിസിസി ഓഫീസിൽ കെ എസ് യു നേതാക്കൾ തമ്മിൽ തല്ലിയത് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ; ജില്ലാ സെക്രട്ടറിയിട്ട പോസ്റ്റിൽ ജില്ലാ പ്രസിഡന്റിന്റെ ഗ്രൂപ്പുകാർ വന്ന് 'ചൊറിഞ്ഞ'തോടെപോര് മൂർച്ഛിച്ചു; ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സമരം ആലോചിക്കാൻ ചേർന്ന ജില്ലാ കമ്മിറ്റി അവസാനിച്ചത് മിഥുൻ മോഹനും നിധീഷ് പാലപ്പെട്ടിയും തമ്മിലുള്ള കയ്യാങ്കളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഡി.സി.സി. ഓഫീസിൽ കെ.എസ്.യു. നേതാക്കൾ തമ്മിൽ തല്ലിയത് ഫേസബുക്കിലെ ഗ്രൂപ്പ് പോരിനെ തുടർന്ന്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹനും ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ഓഫീസിൽ ഏറ്റുമുട്ടിയത്. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് നിധീഷ് പാലപ്പെട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, നിധീഷിന്റെ കുറിപ്പിനെ മിഥുൻ മോഹന്റെ ഗ്രൂപ്പുകാർ അധിക്ഷേപിച്ചു എന്നാണ് നിധീഷിന്റെ ആരോപണം. ഇത് നിധീഷ് ചോദ്യംചെയ്തതാണ് സംഘർഷത്തിന് കാരണം.

ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡി.സി.സി. ഓഫീസ് ചുമതലയുള്ള ഉസ്മാൻ, ജനറൽ സെക്രട്ടറി കെ.ബി. ജയറാം തുടങ്ങിയവരുൾപ്പെടെ എത്തിയെങ്കിലും തർക്കം തീർന്നില്ല. നേതാക്കളെത്തി ഓഫീസിൽനിന്ന് മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചുമാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം ലോ കോളേജിൽ ഹോസ്റ്റൽ വിഷയവുമായുണ്ടായ തർക്കത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡി.സി.സി. ഓഫീസിലും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുന്നത്. ഡി.സി.സി.ക്കും കെ.എസ്.യു. സംസ്ഥാന കമ്മിറ്റിക്കും, എൻ.എസ്.യു. കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്ന് നിധീഷും മിഥുൻ മോഹനും അറിയിച്ചു.

വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ പരിപാടി ആലോചിക്കുന്നതിനാണ് ജില്ലാ കമ്മിറ്റി ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP