Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാക്കോബായ-ഓർത്തഡോക്‌സ് പക്ഷങ്ങൾ തമ്മിൽ വീണ്ടും മണിക്കൂറുകൾ നീണ്ട സംഘർഷം; നാഗഞ്ചേരി സെന്റ് ജോർജ് സുറിയാനി പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷം വൈദികരുമായി എത്തിയതോടെ പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികൾ; അനുകൂല വിധിയുണ്ടായിട്ടും നിയമം നടപ്പിലാക്കേണ്ട പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആരോപണം

യാക്കോബായ-ഓർത്തഡോക്‌സ് പക്ഷങ്ങൾ തമ്മിൽ വീണ്ടും മണിക്കൂറുകൾ നീണ്ട സംഘർഷം;  നാഗഞ്ചേരി സെന്റ് ജോർജ് സുറിയാനി പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷം വൈദികരുമായി എത്തിയതോടെ പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികൾ; അനുകൂല വിധിയുണ്ടായിട്ടും നിയമം നടപ്പിലാക്കേണ്ട പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആരോപണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നാഗഞ്ചേരി സെന്റ്. ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് പക്ഷങ്ങൾ തമ്മിൽ മണിക്കൂറുകൾ നീണ്ട സംഘർഷം. പള്ളിയിൽ പ്രവേശിക്കാൻ വൈദീകരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് പക്ഷം എത്തിയതോടെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികൾ രംഗത്തെത്തുകയായിരുന്നു. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമാണ് പള്ളി.

1934 ഭരണഘടന പ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന വിധിപ്രകാരമാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്. ബുധനാഴ്ച രാവിലെ 9.30 തോടെയാണ് ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികരായ ഫാ.കുര്യാക്കോസ് മാത്യു, ഫാ.എൽദോ ഏലിയാസ് എന്നിവരും ഒരു പറ്റം വിശ്വാസികളും പള്ളിയിലെത്തിയത്. പള്ളിയുടെ മുൻവശത്തുള്ള റോഡിലൂടെ നടന്നു വന്ന സംഘം പടിഞ്ഞാറെ ഗേറ്റ് വഴി പ്രവേശിക്കുന്നതിന് ശ്രമം നടത്തിയപ്പോഴാണ് സംഘർഷം മൂർച്ഛിച്ചത്.

കാലങ്ങളായി അന്ത്യോഖ്യാ സിംഹാസനത്തിന് വിധേയപ്പെട്ട് ആരാധന നടത്തുന്ന പള്ളിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് പള്ളി പിടിച്ചെടുക്കുന്നതിനാണ് മറുപക്ഷം ശ്രമിക്കുന്നതെന്നും ഈ നീക്കത്തിനെതിരെ ഇടവക ഒറ്റക്കെട്ടാണെന്നുമായിരുന്നു യാക്കോബായ വിശ്വാസികളുടെ വാദം. എണ്ണത്തിൽക്കൂടുതലായിരുന്ന യാക്കോബായ പക്ഷം പള്ളിക്ക് സംരക്ഷണം ഏർപ്പെടുത്തി നിലകൊണ്ടതോടെ അകത്ത് പ്രവേശിക്കാൻ കഴിയാതെ ഓർത്തഡോക്സ് വൈദീകരും വിശ്വാസികളും ഗെയിറ്റിന് പുറത്തുതന്നെ കഴിച്ചുകൂട്ടേണ്ടിവന്നു.

സംഘർഷവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘവും എത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള നീക്കത്തിൽ നിന്നും പിൻതിരിയണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓർത്തഡോക്സ് പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവർ അംഗീകരിച്ചില്ല.

നിയമം നടപ്പാക്കാൻ തയ്യാറാവണമെന്ന് ഈ ഘട്ടത്തിൽ ഓർത്തഡോക്സ് പക്ഷം പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സഭാ നേതൃത്വം ഈ പ്രശ്നം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അവർ കൂടി വന്നതിന് ശേഷം മാത്രമേ മടങ്ങി പോകുകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവു എന്നും ഇവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 11 മണിയോടെ ചാനൽ റിപ്പോർട്ടർമാർ എത്തിയപ്പോൾ ഓർത്തഡോക്സ് പക്ഷം കാര്യങ്ങൾ വിശദീകരിച്ചു.അനുകൂല വിധിയുണ്ടായിട്ടും നിയമം നടപ്പിലാക്കേണ്ട പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്നായിരുന്നു ഓർത്തഡോക്സ് പക്ഷത്തിന്റെ പ്രാധാന ആരോപണം.

ഇതിന് ശേഷം ഓർത്തഡോക്സ് പിരിഞ്ഞു പോയി. ഇതോടെ രാവിലെ മുതൽ പള്ളിയുടെ മുറ്റത്തും പരിസരത്തും തടിച്ചുകൂടിയ യാക്കോബായ വിശ്വാസികൾ പള്ളിയകത്തേക്ക് നീങ്ങി.യാക്കോബായ സുറിയാനി സഭയുടെ കോതമംഗലം, ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പൊലീത്ത ഏലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നിരവധി വൈദീകരുടെ സഹകാർമികത്വത്തിൽ വലിയ നോമ്പിലെ ഉച്ച നമസ്‌ക്കാരം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP