Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബ പ്രശ്‌നം പറഞ്ഞു തീർക്കുന്നതിനിടെ കോടതിയിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ ഉഗ്രൻതർക്കം; കോടതി വളപ്പിൽ പരസ്പ്പരം പോർവിളിച്ചതോടെ പുറത്തു പോകണമെന്ന് വക്കീലന്മാർ; കക്ഷികൾ ഒരുമിച്ച് വക്കീലന്മാരെ ആക്രമിച്ചതോടെ വഞ്ചിയൂർ കോടതി പരിസരത്ത് കല്ലേറും തമ്മിലടിയും; അഭിഭാഷകർക്കും പൊലീസുകാർക്കും പരിക്ക്

കുടുംബ പ്രശ്‌നം പറഞ്ഞു തീർക്കുന്നതിനിടെ കോടതിയിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ ഉഗ്രൻതർക്കം; കോടതി വളപ്പിൽ പരസ്പ്പരം പോർവിളിച്ചതോടെ പുറത്തു പോകണമെന്ന് വക്കീലന്മാർ; കക്ഷികൾ ഒരുമിച്ച് വക്കീലന്മാരെ ആക്രമിച്ചതോടെ വഞ്ചിയൂർ കോടതി പരിസരത്ത് കല്ലേറും തമ്മിലടിയും; അഭിഭാഷകർക്കും പൊലീസുകാർക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും സംഘർഷം. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള അടിപിടികൾക്ക് ശേഷം അഭിഭാഷകരും കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന സംഭവത്തിന്റെ പേരിലാണ് വഞ്ചിയൂർ കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കുടുംബ കോടതിയിൽ ഉണ്ടായ ഒരു കേസാണ് കോടതി വളപ്പിലെ തമ്മിലടിയിലേക്ക് നയിച്ചത്.

വഞ്ചിയൂരിൽ കുടുംബ കോടതി പരിസരത്തു വച്ചാണ് സംഘർഷമുണ്ടായത്. ഒരു ദമ്പതികളുടെ കുടുംബ പ്രശ്‌നം പരിഹരിക്കാൻ വേണ്ടി കോടതി വിളിച്ച വേളയിലാണ് തർക്കമുണ്ടായത്. കോടതിയിൽ വച്ച് ദമ്പതികൾ തമ്മിൽ തർക്കം രൂക്ഷമായി. ഇതോടെ കോടതിയിൽ നിന്നും ഇറങ്ങിയ ഇരുവരും ബന്ധുക്കളും കോടതി പരിസരത്തു വച്ച് തർക്കം മൂത്തു. വക്കീലന്മാരും ഇതോടെ കോടതിയിൽ നിന്നും പുറത്തുവന്നു. കോടതി പരിസരത്ത് തെറിവിളികളും വെല്ലുവിളികളും ആയതോടെ കോടതി പരിസരത്ത് വച്ച് തർക്കം പാടില്ലെന്നും പുറത്തു പോകാനും നിർദേശിച്ചു.

ഇതോടെ രണ്ട് കക്ഷികളുടെയും ബന്ധുക്കൾ ഒരുമിച്ച് അഭിഭാഷകന് നേരെ നീങ്ങി. അഭിഭാഷകനെ തെറിവിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതോടെ കൂടുതൽ അഭിഭാഷകരും എത്തി. ഇതോടെ കക്ഷികളും അവരുടെ ബന്ധുക്കളും അഭിഭാഷകരും തമ്മിൽ തർക്കം രൂക്ഷമായി. കൂടുതൽ വക്കീലന്മാർ വന്നു.

സംഘർഷം പിടിവിട്ട് പോയതോടെ പൊലീസും സ്ഥലത്തെത്തി. ഇതോടെ രണ്ട് കൂട്ടരും തമ്മിൽ കല്ലേറുണ്ടായി. രണ്ട് കൂട്ടരും തമ്മിൽ കല്ലേറുണ്ടായതോടെ രണ്ട് പൊലീസുകാർക്കും അഭിഭാഷകർക്കും പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP