Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുറ്റിച്ചൽ ഭൂമി ഇടപാടിൽ ദിവ്യ എസ് അയ്യർക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്; സ്വകാര്യ വ്യക്തിക്ക് ദിവ്യ ഭൂമി പതിച്ചു നൽകിയിട്ടില്ല, മറ്റ് നടപടികൾ ചട്ടപ്രകാരമെന്ന് റിപ്പോർട്ട്; അവകാശവാദം ഉന്നയിച്ച വ്യക്തിയോട് കമ്പോളവില ഒടുക്കാനാണു സബ് കലക്ടർ ആവശ്യപ്പെട്ടത്; പരാതി നൽകിയ പഞ്ചായത്ത് ഭരണ സമിതിയുടെ ഉദ്ദേശ്യ ശുദ്ധിയിലും സംശയ പ്രകടിപ്പിച്ച് കെ വാസുകി

കുറ്റിച്ചൽ ഭൂമി ഇടപാടിൽ ദിവ്യ എസ് അയ്യർക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്; സ്വകാര്യ വ്യക്തിക്ക് ദിവ്യ ഭൂമി പതിച്ചു നൽകിയിട്ടില്ല, മറ്റ് നടപടികൾ ചട്ടപ്രകാരമെന്ന് റിപ്പോർട്ട്; അവകാശവാദം ഉന്നയിച്ച വ്യക്തിയോട് കമ്പോളവില ഒടുക്കാനാണു സബ് കലക്ടർ ആവശ്യപ്പെട്ടത്; പരാതി നൽകിയ പഞ്ചായത്ത് ഭരണ സമിതിയുടെ ഉദ്ദേശ്യ ശുദ്ധിയിലും സംശയ പ്രകടിപ്പിച്ച് കെ വാസുകി

തിരുവനന്തപുരം: വർക്കല ഭൂമി ഇടപാടിന്റെ പേരിൽ സസ്‌പെൻഷനിലായ തിരുവനന്തപുരം സബ്കലക്ടർ ദിവ്യ എസ് അയ്യർക്ക് മറ്റൊരു ഭൂമി ഇടപാടിൽ ക്ലീൻചിറ്റ് ൻകി ജില്ലാ കലക്ടർ കെ വാസുകി. കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടിലാണ് ദിവ്യ എസ് അയ്യർക്ക് വീഴ്‌ച്ച പറ്റിയിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ട് നൽകിയത്. ഭൂപതിവ് ചട്ടപ്രകാരമാണു നടപടി കൈക്കൊണ്ടത്. അല്ലാതെ കലക്ടർ സ്വന്തം നിലയിൽ കൈക്കൊണ്ട തീരുമാനമല്ല ഇതെന്നും കെ വാസുകി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

സ്വകാര്യവ്യക്തിക്കു സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടില്ലെന്നും കാട്ടി തിരുവനന്തപുരം കലക്ടർ കെ. വാസുകി റവന്യൂവകുപ്പിനു റിപ്പോർട്ട് നൽകി. വർക്കല ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ സ്ഥാനത്തുനിന്നു മാറ്റിയതിനിടെയാണു കുറ്റിച്ചൽ ഭൂമിയിടപാടിൽ ദിവ്യയ്ക്കു ക്ലീൻചിറ്റുമായി കെ. വാസുകിയെത്തിയത്.

വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നൽകിയെന്നതായിരുന്നു ദിവ്യ എസ്. അയ്യർക്കെതിരെ ഉയർന്ന ഉയർന്ന ആരോപണം. ഈ ആരോപണത്തിന് പിന്നാലെയാണ് കുറ്റിച്ചൽ പഞ്ചായത്തിലെ ഭൂമി ഇടപാടിലും ആരോപണം എത്തിയത്. 83 സെന്റ് പുറമ്പോക്ക് ഭൂമി കോൺഗ്രസ് അനുകൂലിക്കു പതിച്ചു നൽകിയെന്നു കുറ്റിച്ചൽ പഞ്ചായത്തിന്റെ പരാതിയിൽ റവന്യൂമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.

ഈ അന്വേഷണ റിപ്പോർട്ടിലാണു ദിവ്യ എസ്. അയ്യരുടെ നടപടി നിയമപ്രകാരമാണെന്നു കലക്ടർ വിശദീകരിക്കുന്നത്. ഭൂമിയിൽ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയർന്ന കമ്പോളവില ഒടുക്കാനാണു സബ് കലക്ടർ ആവശ്യപ്പെട്ടതെന്നാണ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. 1964ലെ ഭൂപതിവു ചട്ടപ്രകാരമാണ് ഈ നടപടി. എന്നാൽ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈക്കോടതിയിൽ പോയിരിക്കുകയാണ്. അതിനാൽ ഭൂമി ആർക്കും പതിച്ചു നൽകിയിട്ടില്ലെന്നും കലക്ടർ വിശദീകരിച്ചു.

ദിവ്യക്കെതിരെ പരാതി നൽകിയ കുറ്റിച്ചൽ പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിയുടെ ഉദേശശുദ്ധിയിലും കലക്ടർ സംശയം പ്രകടിപ്പിക്കുന്നു. 2010 മുതൽ തുടങ്ങിയ കേസിൽ 2017ൽ മാത്രമാണു പഞ്ചായത്ത് ആക്ഷേപമുന്നയിച്ചതെന്നാണു കുറ്റപ്പെടുത്തൽ. റവന്യൂ സെക്രട്ടറിക്കു നൽകിയ റിപ്പോർട്ട് മന്ത്രിക്കു കൈമാറും. വർക്കല ഭൂമി ഇടപാടിൽ ദിവ്യയ്‌ക്കെതിരെ നടപടി വേണമെന്നു സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനു പിന്നാലെയാണു കഴിഞ്ഞദിവസം തൽസ്ഥാനത്തുനിന്ന് നീക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP