Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശുവണ്ടി ഇറക്കുമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്; മന്ത്രി ഇടപെട്ടത് സദുദ്ദേശ്യത്തോടെയെന്ന റിപ്പോർട്ട് കോടതിയിൽ നൽകി

കശുവണ്ടി ഇറക്കുമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്; മന്ത്രി ഇടപെട്ടത് സദുദ്ദേശ്യത്തോടെയെന്ന റിപ്പോർട്ട് കോടതിയിൽ നൽകി

തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്. കശുവണ്ടി വികസന കോർപ്പറേഷനിലെ കശുവണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണം നടന്നത്. ഇറക്കുമതിയിൽ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം റിപ്പോർട്ട് കോടതിയിൽ നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

തൊഴിലാളികൾക്ക് വേണ്ടി സദുദ്ദേശ്യത്തോടെയാണ് കശുവണ്ടി ഇറക്കുമതിയിൽ മന്ത്രി ഇടപ്പെട്ടതെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തോട്ടണ്ടി ഇറക്കുമതിയിൽ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലായിരുന്നു വിജിലൻസിന്റെ ത്വരിതാന്വേഷണം. നിയമസഭയിൽ വിഡി സതീശൻ എംഎൽഎയാണ് അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത്.

ആരോപണങ്ങൾ നേരത്തെതന്നെ മേഴ്സിക്കുട്ടിയമ്മ തള്ളിയിരുന്നു. തിരിമറി നടന്നതായി തെളിയിച്ചാൽ ജോലി അവസാനിപ്പിക്കും. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും ചട്ടപ്രകാരമാണ് തന്റെ നടപടികളെന്നും മേഴ്സിക്കുട്ടിയമ്മ അന്ന് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP