Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി; പനിക്കെതിരെ കേരളം ഒത്തൊരുമിച്ച്

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി; പനിക്കെതിരെ കേരളം ഒത്തൊരുമിച്ച്

കണ്ണൂർ: പനിയും പകർച്ചവ്യാധികളും പ്രതിരോധിക്കാൻ വിപുലമായ പരിസര ശുചീകരണ പ്രവർത്തനത്തിന് സംസ്ഥാനത്ത് തുടക്കമായി. മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷനിൽമുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശുചീകരണത്തിന് നേതൃത്വം നൽകി.

മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാനേതാക്കൾ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരെല്ലാം വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ അണിചേർന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും സർക്കാർ ജീവനക്കാരും മാലിന്യ നീക്കത്തിൽ പങ്കാളികളായി. ആശുപത്രികൾ,ബസ്റ്റാൻഡുകൾ, സ്‌കൂൾ-കോളേജ് പരിസരങ്ങൾ,റോഡിന്റെ ഇരുവശങ്ങൾ ,സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ളടത്ത് ഇന്ന് മുതൽ ശുചീകരണം തുടങ്ങും. സിപിഐഎം പ്രവർത്തകർ, വർഗ്ഗബഹുജന സംഘടനകൾ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ,സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവരും ജനങ്ങളും സർക്കാരിന്റെ ശുചീകരണയജ്ഞത്തിൽ പങ്കാളികളാകും. മാലിന്യം നീക്കം ചെയ്യുന്നതിന് പ്രത്യേകസംവിധാനങ്ങളും ജില്ലകളിൽ ഒരുക്കിയിട്ടുണ്ട്.

എൻ സി സി കേഡറ്റുകൾ, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, പൊലീസ് അസോസിയേഷൻ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളുമായി എത്തുന്നുണ്ട്. പനിയും മറ്റ് പകർച്ച വ്യാധികളും നിയന്ത്രണവിധേയമാക്കുന്നതിന് സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പിൻതുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികൾക്കും സ്വകാര്യ ആശുപത്രികൾക്കും മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. പകർച്ചപ്പനി തടയാൻ ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവർത്തനങ്ങളിൽ സർക്കാരുമായി സഹകരിച്ച് സജീവമായി രംഗത്തിറങ്ങാൻ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ജൂൺ 27, 28, 29 തീയതികളിൽ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശികതലത്തിൽ ഈ പ്രവർത്തനം തുടർന്ന് കൊണ്ടു പോകാനും നേരത്തെ സർവകക്ഷി യോഗം അഭ്യർത്ഥിച്ചിരുന്നു.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മൂന്നുനാൾ നീളുന്ന ശുചീകരണം.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP