Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വാഹനം നിറയെ അരിയും പച്ചക്കറികളും ചക്കയും വാഴക്കുലകളും; പോരാത്തതിന് കോർപ്പറേഷന്റെ യാചക പുനരധിവാസത്തിനായി ഒരു ലക്ഷം രൂപയുടെ ചെക്കും; തിരുവനന്തപുരം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി മലങ്കര കത്തോലിക്കാ സഭയുടെ സഹായം; ക്ലീമീസ് ബാവയിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി മേയർ ശ്രീകുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി മലങ്കര കത്തോലിക്കാ സഭയുടെയും സഹായം. കിച്ചണിലേക്കുള്ള സാധനങ്ങൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയിൽ നിന്നും മേയർ കെ.ശ്രീകുമാർ ഏറ്റുവാങ്ങി.

ഒരു വാഹനം നിറയെ അരിയും പച്ചക്കറികളും ചക്കയും വാഴക്കുലകളും നൽകിയാണ് നഗരസഭയിൽ നിന്നെത്തിയ വാഹനത്തെ അദ്ദേഹം യാത്രയാക്കിയത്. ഇതിനു പുറമേ യാചക പുനരധിവാസത്തിനായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിനൊപ്പം നഗരസഭയും നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP