Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ദിവസത്തിനിടെ കോഴിക്കോട് തെരുവിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് 571 പേരെ; മാനസിക പ്രയാസമുള്ളവർക്ക് ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം വഴി ചികിത്സ; ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് വൈദ്യ പരിശോധനയും; ഭക്ഷണം സ്പോൺസർ ചെയ്ത് വിവിധ സന്നദ്ധ സംഘടകൾ

രണ്ട് ദിവസത്തിനിടെ കോഴിക്കോട് തെരുവിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് 571 പേരെ; മാനസിക പ്രയാസമുള്ളവർക്ക് ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം വഴി ചികിത്സ; ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് വൈദ്യ പരിശോധനയും; ഭക്ഷണം സ്പോൺസർ ചെയ്ത് വിവിധ സന്നദ്ധ സംഘടകൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കൊവിഡ് 19 ഭിതിയുടെ പശ്ചാതലത്തിൽ രാജ്യമാകെ ലോക്ഡൗൺ പ്ര്ഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് നഗരത്തിൽ മാത്രം തെരുവിലുറങ്ങുന്ന 571 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കോഴിക്കോട് റെയിൽവെ പരിസരം, വിവിധ ബസ്റ്റാന്റുകൾ, മാനാഞ്ചിറ പരിസരം തുടങ്ങിയ ഇടങ്ങളിൽ തെരുവിലും മരച്ചുവടുകളിലും കഴിഞ്ഞിരുന്നവർക്കാണ് വിവിധയിടങ്ങളിൽ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളൊരുക്കിയത്. വെസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റൽ, പ്രീമെട്രിക് ഹോസ്റ്റൽ, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഹോസ്റ്റൽ, ബി.ഇ.എം എച്ച്.എസ് സ്‌കൂൾ, ഗവ. മോഡൽ സ്‌കൂൾ എന്നിവിടങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിച്ചത്. നഗരത്തിന് പുറത്തുള്ളവരെയും ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.

ഇത്തരത്തിൽ തെരുവിൽ നിന്ന് പുനരധിവസിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗം ആളുകളും വിവിധ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണെന്ന സാഹചര്യത്തിൽ ഇവർക്കാവശ്യമായ പരിശോധനകളും കൗൺസിലിംഗും ഏർപ്പെടുത്തി. ഇതിനായി കോഴിക്കോട് കുതിരവട്ടം മാനസികോരാഗ്യ കേന്ദ്രത്തിന് കീഴിലെ ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാാമിലെ വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്തി. ഇവർ പരിശോധനയും മാനസിക പ്രയാസമനുഭവിക്കുന്നവർക്കുള്ള പ്രത്യേക കൗൺസിലിംഗുകളും തുടർന്നും നൽകും.

മറ്റു അസുഖങ്ങളുള്ളവർക്കുള്ള വൈദ്യ പരിശോധനയും നടത്തി. കോഴിക്കോട് മലാപറമ്പിലുള്ള ഇഖ്റ ആശുപത്രിയാണ് വൈദ്യ സഹായം നൽകിയത്. വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ മൂന്നുനേരം ഭക്ഷണവും വേണ്ട പരിചരണവും ഇവർക്ക് നൽകുന്നുണ്ട്. വഴിയോരങ്ങളിൽ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത പാവപ്പെട്ടർ, വൃദ്ധർ, അതിഥി തൊഴിലാളികൾ എന്നിവരുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടു കൊണ്ട് ജില്ലാ ഭരണകൂടം സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP