Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല പ്രശ്‌നം; മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു

ശബരിമല പ്രശ്‌നം; മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികൾ മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു. ശബരിമല വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കിട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കാണുന്നത്

ശബരിമലയിൽ തീർത്ഥാടകർ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാർ സംഘടനകളിൽ നിന്നും മറ്റുമായി നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇതിനിടയിൽ ശബരിമലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ പേരിൽ ഹൈക്കോടതിയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവർണറെ നേരിൽ കാണുന്നത്. ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സർക്കാർ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചേക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP