Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുനർനിർമ്മാണം ഒന്നുമായില്ലെങ്കിലും പ്രളയത്തിന്റെ പേരിലെ വിദേശ സഞ്ചാരം അനസൂയം തുടർന്ന് പിണറായി വിജയനും മന്ത്രിമാരും; കേരളത്തിന്റെ പുനർനിർമ്മാണ മോഡൽ കാണാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പറക്കുന്നത് സ്വിറ്റ്‌സർലണ്ടിലേക്കും നെർലൻഡിലേക്കും

പുനർനിർമ്മാണം ഒന്നുമായില്ലെങ്കിലും പ്രളയത്തിന്റെ പേരിലെ വിദേശ സഞ്ചാരം അനസൂയം തുടർന്ന് പിണറായി വിജയനും മന്ത്രിമാരും; കേരളത്തിന്റെ പുനർനിർമ്മാണ മോഡൽ കാണാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പറക്കുന്നത് സ്വിറ്റ്‌സർലണ്ടിലേക്കും നെർലൻഡിലേക്കും

തിരുവനന്തപുരം: പ്രളയം കേരളത്തെ വിട്ടൊഴിഞ്ഞിട്ട് മാസങ്ങളായി. വേനൽ ചൂടിൽ പൊള്ളാനും തുടങ്ങി. വെള്ളം കയറി വീട് നഷ്ടപ്പെട്ടവർ ഇപ്പോൾ പൊരിവെയിലത്ത് സൂര്യാഘാതമേൽക്കരുതേ എന്ന പ്രാർത്ഥനയിലാണ് നിൽപ്പ്. ഇതിനിടെയിലും പുനർനിർമ്മാണത്തിന് വേണ്ടി വിദേശ യാത്രയ്ക്ക് പോകാനൊരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥരും സ്വിറ്റ്‌സർലൻഡിലേക്ക് പോകും. മെയ്‌ 13, 14 തിയതികളിലായി ജനീവയിൽ നടക്കുന്ന പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാനാണു യാത്ര. യൂറോപ്യൻ യൂണിയൻ, യുഎൻഡിപി, ലോകബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണു രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമ്മിതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പുതിയ ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായാണു കേരള സംഘത്തിന്റെ യാത്ര. ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള സിഇഒയുമായ ഡോ.വി. വേണു, ദുരന്തനിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കും.

കേരളസംഘം സ്വിറ്റ്‌സർലൻഡിനൊപ്പം നെതർലൻഡ്‌സും സന്ദർശിക്കും. നെതർലൻഡ്‌സിലെ ജലസംരക്ഷണ മാതൃകകളെക്കുറിച്ച് പഠിക്കുകയും കേരളത്തിന്റെ പുനർനിർമ്മാണത്തിനു സാങ്കേതികസഹായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP