Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയുടെ പേരിൽ കേരളത്തെ പഴയകാലത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണം; നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ശബരിമലയുടെ പേരിൽ കേരളത്തെ പഴയകാലത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണം; നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. ഡിസംബർ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് സർക്കാരിന്റെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ച്നിൽക്കണം. ശബരിമലയുടെ പേരിൽ കേരളത്തെ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതുകേരളത്തെ അപമാനിക്കാനാണ്. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭൻ, കെ. കേളപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നവോഥാന പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP