Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതുപക്ഷ സർക്കാരുകളോട് മോദിക്ക് ചിറ്റമ്മ നയം; ഓഖി ദുരന്തത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി തന്നെ എന്തുകൊണ്ടുവിളിച്ചില്ലെന്ന് പിണറായി വിജയൻ; തനിക്കായി ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നില്ലെന്നും മുഖ്യമന്ത്രി

ഇടതുപക്ഷ സർക്കാരുകളോട് മോദിക്ക് ചിറ്റമ്മ നയം; ഓഖി ദുരന്തത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി തന്നെ എന്തുകൊണ്ടുവിളിച്ചില്ലെന്ന് പിണറായി വിജയൻ; തനിക്കായി ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നില്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണായി വിജയൻ. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന് പ്രത്യേക മനോഭാവമാണുള്ളതെന്ന് പിണറായി ആരോപിച്ചു. ഓഖി ദുരന്തത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രിയെ മാത്രം ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത് ഈ മനോഭാവത്തിന്റെ തെളിവാണെന്നും പിണറായി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കായി സർക്കാർ പുതിയ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നെന്ന റിപ്പോർട്ടുകളും പിണറായി തള്ളി. സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള വിവിഐപികൾക്കു സുരക്ഷാ ഭീഷണിയുണ്ടാകാതിരിക്കാനാണ് സർക്കാർ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നതെന്നും ഇക്കാര്യങ്ങൾ മനസിലാക്കാതെ സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രം ലക്ഷ്യമിട്ട് ചില മാധ്യമങ്ങൾ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളിൽ ഇതിനു മുന്പും സഞ്ചരിച്ചിട്ടുള്ള ആളാണു താനെന്നും ഇനിയും അത് തുടരുമെന്നും പിണറായി കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP