Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടയ്ക്കിടെ ഹൃദയം നിലയ്ക്കും; കൈകാലുകൾ സ്തംഭിക്കും; ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ കടുത്ത രോഗത്തിന്റെ പിടിയിലായ അതുല്യയ്ക്ക് മുഖ്യമന്ത്രിയുടെ സാന്ത്വനം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 6 ലക്ഷം അനുവദിച്ചു സർക്കാർ

ഇടയ്ക്കിടെ ഹൃദയം നിലയ്ക്കും; കൈകാലുകൾ സ്തംഭിക്കും; ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ കടുത്ത രോഗത്തിന്റെ പിടിയിലായ അതുല്യയ്ക്ക് മുഖ്യമന്ത്രിയുടെ സാന്ത്വനം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 6 ലക്ഷം അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: അതുല്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആറ് ലക്ഷം രൂപയുടെ ചികിൽസാ സഹായം അനുവദിച്ചു. ഇടുക്കി ജില്ലയിൽ നെയ്യാശ്ശേരി ഗ്രാമത്തിലെ സാബു-മായ ദമ്പതികളുടെ പുത്രിയാണ് അതുല്യ. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് അതുല്യയ്ക്ക് ഇടയ്ക്കിടെ ഹൃദയം നിന്നുപോവുകയും കൈകാലുകൾ സ്തംഭിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ പ്രകടമായത്.

അതുല്യക്ക് വിവിധ ആശുപത്രികളിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രത്യേക പരിചരണം വേണ്ടിവന്നിരുന്നു. വെന്റിലേറ്ററുകളുടെ സഹായത്തോടെയാണ് അതുല്യയുടെ ജീവിതം നിലനിർത്തിവന്നിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിലും ശ്രീചിത്ര മെഡിക്കൽ സെന്ററിലും ദീർഘനാളത്തെ പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം അതുല്യയെ കൂടുതൽ ആധുനികമായ പരിശോധനയ്ക്കായി അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് അയക്കുകയായിരുന്നു. ഏറെ നാളത്തെ പരിശോധനയ്ക്ക് ശേഷം എ.ഐ.ഐ.എം.എസ്. ഹൃദയമാറ്റ ശസ്ത്രക്രിയ വിധിച്ചു.

എന്നാൽ നിർധനരായ ഈ കുടുംബത്തിന് മകളുടെ ജീവൻ രക്ഷിക്കാനായി ചെലവിടാൻ പണം ഉണ്ടായിരുന്നില്ല. ഇടുക്കി എംപി. ജോയിസ് ജോർജ്ജിന്റെ സഹായത്തോടെയാണ് കഴിഞ്ഞ വർഷം അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശോധനയ്ക്കായി ഇവർ കുട്ടിയെ കൊണ്ടുപോയത്. പ്രവാസികൾ ഒരുലക്ഷം രൂപ സഹായം നൽകിയിരുന്നു. ഇതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം അനുവദിച്ചത്. അതുല്യയുടെ ചികിത്സയ്ക്ക് പ്രത്യേകം പരിഗണന നൽകണമെന്ന് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ ഡയറക്റ്ററോട് നേരിട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായുള്ള പരിശോധനകൾ രണ്ട് ദിവസങ്ങൾക്കകം ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP