Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോവീര്യം കെടുത്താതെ ഉപദേശരൂപേണ പൊലീസിനെ നന്നാക്കിയെടുക്കാൻ മുഖ്യമന്ത്രി; പൊലീസുകാരെയും ക്യാമ്പ് ഫോളോവർമാരെയും ഒപ്പം നിർത്തുമ്പോൾ ചട്ടം കിറുക്യത്യമായിരിക്കണം; ഉന്നത ഉദ്യോഗസഥരുടെ കീഴിൽ അനാവശ്യ ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ചുവിളിക്കണം; ഉന്നത ഉദ്യോഗസ്ഥരെ പിണറായി നേരിട്ടുകണ്ടത് ദാസ്യപ്പണി അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

മനോവീര്യം കെടുത്താതെ ഉപദേശരൂപേണ പൊലീസിനെ നന്നാക്കിയെടുക്കാൻ മുഖ്യമന്ത്രി; പൊലീസുകാരെയും ക്യാമ്പ് ഫോളോവർമാരെയും ഒപ്പം നിർത്തുമ്പോൾ ചട്ടം കിറുക്യത്യമായിരിക്കണം; ഉന്നത ഉദ്യോഗസഥരുടെ കീഴിൽ അനാവശ്യ ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ചുവിളിക്കണം; ഉന്നത ഉദ്യോഗസ്ഥരെ പിണറായി നേരിട്ടുകണ്ടത് ദാസ്യപ്പണി അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദാസ്യപ്പണി അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പൊലീസിൽ കൂടുതൽ ജനാധിപത്യബോധം വളർത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താതെ ഉപദേശരൂപേണയായിരുന്നു ഉന്നതതല യോഗത്തിൽ സംസാരിച്ചത്.

പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ദാസ്യപ്പണി സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങൾ സർക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി സുധേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദം പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ ഉപദശം.സുധേഷ് കുമാർ യോഗത്തിൽ പങ്കെടുത്തില്ല.

കേരളം ഉയർന്ന ജനാധിപത്യ ബോധം വച്ച് പുലർത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പൊലീസും അതുപോലെ ആയിരിക്കണം. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ പൊലീസ് സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ജനങ്ങളുടെ സേവനങ്ങൾക്കായിരിക്കണം പൊലീസ് മുൻഗണന നൽകേണ്ടത്. പൊലീസുകാരേയും ക്യാമ്പ് ഫോളോവർമാരേയും ഒപ്പം നിറുത്തണം. എന്നാൽ, ഇതെല്ലാം ചട്ടങ്ങൾ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ചട്ടങ്ങൾ പാലിച്ച് മാത്രമെ പൊലീസ് പ്രവർത്തിക്കാവൂ. വർക്ക് അറേഞ്ച്‌മെന്റ് അനന്തമായി നീട്ടരുത്. ഉന്നത ഉദ്യോഗസ്ഥർക്ക് കീഴിൽ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ച് വിളിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്‌പിമാർ മേൽനോട്ടം വഹിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതികൾക്ക് പരിഗണന ലഭിക്കാതെ വന്നാൽ പ്രത്യേക കോൾ സെന്റർ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. കേരളത്തിൽ മാത്രമെ ഇത്രയും നെഗറ്റീവ് വാർത്തകൾ നൽകുന്നുള്ളൂ. പ്രശ്‌നങ്ങളിൽ മാധ്യമങ്ങൾ ഇടപെടുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ ഇടപെടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയ്ക്കാനുള്ള നടപടി, മൂന്നാം മുറ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളും മുഖ്യമന്ത്രി യോഗത്തിൽ മുന്നോട്ട് വച്ചു.

എസ്‌പിമാർ മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.കേസ് അന്വേഷണങ്ങൾക്ക് മേലുദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.അന്വേഷണങ്ങളിൽ സമീപകാലത്ത് കാട്ടിയ ശുഷ്‌കാന്തിയെ മുഖ്യമന്ത്രി പ്രശംസിച്ചു. സേനയുടെ എല്ലാവശങ്ങളും സമഗ്രമായി വിലിയിരുത്താൻ രണ്ടു മണിക്കൂറോളം സമയമാണ് പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം മുഖ്യമന്ത്രി ചെലവഴിച്ചത്. വരാപ്പുഴ കസ്റ്റഡി മരണവും കെവിൻ വധക്കേസും പൊലീസിലെ ദാസ്യപ്പണിയും തുടങ്ങി നിരവധി വിവാദങ്ങൾ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ തീരുമാനിച്ചത്. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്ന സൂചനയും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP