Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലെ മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി; ആശങ്കകൾ അകറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണം; പിണറായി കത്തയച്ചത് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും

ഖത്തറിലെ മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി; ആശങ്കകൾ അകറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണം; പിണറായി കത്തയച്ചത് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും

തിരുവനന്തപുരം: ഖത്തറിലെ മൂന്നുലക്ഷം പ്രവാസികളുടെ സുരക്ഷിതത്വ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു. സൗദിയടക്കമുള്ള അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിശ്ചേദിച്ച പശ്ചാത്തലത്തിലാണിത്.

ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആശങ്കകൾ അകറ്റുന്നതിനും അടിയന്തര നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ കഴിയുന്നുണ്ട്. അവരിൽ മൂന്നു ലക്ഷം പേർ മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ സങ്കീർണത കണക്കിലെടുത്ത് ഖത്തറിൽ അടിയന്തിരമായി ഇടപെടണം. ദോഹയിലെ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ, യെമൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുകയും അവിടേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തിരിക്കുകയാണ്. ഖത്തർ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP